റസ്സൽസ് സൈൻ
ദൃശ്യരൂപം
(Russell's sign എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റസ്സൽസ് സൈൻ ജെറാൾഡ് റസ്സൽ എന്ന ബ്രിട്ടീഷ് മാനസികരോഗ വിദഗ്ദ്ധന്റെ പേരിൽ അറിയപ്പെടുന്ന സൈൻ ആണ്[1] വിരലുകൾ കൈപ്പത്തിയുമായി ചേരുന്ന സ്ഥലത്ത് പിൻ ഭാഗത്തായി തഴമ്പുകളോ വടുക്കളോ[2] ഉണ്ടാകുന്നതാണ് സൈൻ. ഛർദ്ദിക്കുന്നതിനായി അണ്ണാക്കിലേക്ക് സ്ഥിരമായി കാലങ്ങളോളം കയ്യിടുന്നതുകൊണ്ട് ഉളിപ്പല്ലുകൾ കൊണ്ടാണ് ഈ തഴമ്പുണ്ടാകുന്നത്.
ഈ സൈൻ മാനസിക രോഗത്തിന്റെ ശാരീരിക ലക്ഷണമാണ്. ബുളീമിയ നെർവോസയോ അനോറെക്സിയ നെർവോസയോ പോലെ ഭക്ഷണസംബന്ധമായ രോഗങ്ങളുള്ളവരിലാണ് ഇത് കാണപ്പെടുന്നത്. ഇത് എപ്പോഴും വിശ്വസനീയമായ ഒരു രോഗലക്ഷണമല്ല.
അണ്ണാക്കിൽ വിരലിടാതെ തന്നെ ഛർദ്ദിക്കാൻ കഴിയുന്ന ബുളീമിയ രോഗബാധിതരിൽ ഇത് കാണാറില്ല.
അവലംബം
[തിരുത്തുക]- ↑ Tyler I, Birmingham CL (2001). "The interrater reliability of physical signs in patients with eating disorders". Int J Eat Disord. 30 (3): 343–5. doi:10.1002/eat.1094. PMID 11767717.
{{cite journal}}
: Unknown parameter|month=
ignored (help) - ↑ Strumia R (2005). "Dermatologic signs in patients with eating disorders". Am J Clin Dermatol. 6 (3): 165–73. doi:10.2165/00128071-200506030-00003. PMID 15943493.