Jump to content

ടാൻ മലാക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tan Malaka എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടാൻ മലാക
Tan Malaka, portrait as published in his autobiography
മറ്റു പേരുകൾ23 aliases[a]
ജനനംIbrahim
(1897-06-02)2 ജൂൺ 1897
Limapuluh Koto, Dutch East Indies
മരണം21 ഫെബ്രുവരി 1949(1949-02-21) (പ്രായം 51)
Selopanggung, Kediri Regency, Indonesia
ദേശീയതഇന്തോനേഷ്യൻ
പ്രധാന താത്പര്യങ്ങൾEpistemology, Socialism, Marxism, Trotskyism, Pan-Islamism
ശ്രദ്ധേയമായ ആശയങ്ങൾMadilog, National marxism, 100% freedom

ഇന്തോനേഷ്യൻ തത്ത്വചിന്തകൻ, അദ്ധ്യാപകൻ, സ്ട്രഗിൾ യൂണിയൻ, മുർബ പാർട്ടി എന്നിവയുടെ സ്ഥാപകൻ (പെർസാച്യൻ പെർജുവാൻഗൻ), സ്വതന്ത്ര ഗറില്ല, ഇന്തോനേഷ്യൻ പോരാളി, ഇന്തോനേഷ്യൻ ദേശീയ നായകൻ, എന്നീ നിലകളിൽ പ്രശസ്തനായിരുന്നു ടാൻ മലാക (2 ജൂൺ 1897 - 21 ഫെബ്രുവരി 1949). റിപ്പബ്ലിക്ക് ഓഫ് ഇൻഡോനേഷ്യയുടെ പിതാവായി ഇന്തോനേഷ്യൻ മാഗസിൻ ടെമ്പോ ഇദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുണ്ട് (ഇന്തോനേഷ്യൻ: ബാപക് റിപ്പബ്ലിക്ക് ഇൻഡോനേഷ്യ).

ജീവചരിത്രം

[തിരുത്തുക]

മുൻകാലജീവിതം

[തിരുത്തുക]

ടാൻ മലാക്കയുടെ പൂർണ്ണനാമം ഇബ്രാഹിം ഗീലാർ ദത്തൂക് സുതാൻ മലാക്ക എന്നായിരുന്നു. അദ്ദേഹത്തിന് നൽകപ്പെട്ടിരുന്ന പേര് ഇബ്രാഹിം എന്നായിരുന്നെങ്കിലും അർദ്ധ പ്രഭുക്കൻമാർക്ക് നല്കുന്ന സ്ഥാനപ്പേരായ ടാൻ മലാക്ക എന്ന നാമം അദ്ദേഹത്തിന്റെ മാതൃ വഴിയിൽ നിന്ന് ലഭിച്ചതായിരുന്നു. [1] വെസ്റ്റ് സുമാത്രയിലെ സുളിക്കീ, ലിമ പുലു കോട്ടോ റീജൻസിയിൽ സുളിക്കീയിലെ ഇന്നത്തെ നാഗാരി പാണ്ഡാൻ ഗഡാങിൽ കർഷകനായ എച്ച്.എം റാസാദ്, ആ ഗ്രാമത്തിലെ ആദരണീയനായ വ്യക്തിയുടെ മകളായ റാങ്കയോ സീന എന്നിവരുടെ മകനായി അദ്ദേഹം ജനിച്ചു.[2] അദ്ദേഹത്തിന്റെ ജനനദിവസം അനിശ്ചിതമാണ്[b] ശിശുവായായിരിക്കുമ്പോൾ തന്നെ മലാക മതപരിജ്ഞാനവും പെൻകക് സിലാറ്റും പരിശീലിച്ചു.[3] 1908-ൽ ഫോർട്ട് ഡി കോക്കിനിലെ സ്റ്റേറ്റ് ടീച്ചേഴ്സ് സ്കൂളായ ക്വീക്ക്സ്കൂളിൽ മലാക്ക പങ്കെടുത്തു. അദ്ദേഹത്തിന്റെ അദ്ധ്യാപകനായ ജി. എച്ച്. ഹൊരെൻസ്മയുടെ അഭിപ്രായത്തിൽ മലാക ചിലപ്പോൾ അനുസരണക്കേട് കാണിച്ചിരുന്നെങ്കിലും അദ്ദേഹം ഒരു നല്ല വിദ്യാർത്ഥിയായിരുന്നു.[4] ഈ സ്കൂളിൽ മലാക തന്റെ ഡച്ച് ഭാഷാ പാഠങ്ങൾ ആസ്വദിച്ചു പഠിച്ചിരുന്നതിനാൽ ഹൊരെൻസ്മ മലാക ഒരു ഡച്ച് അധ്യാപകനാകാൻ നിർദ്ദേശിച്ചു.[5] മലാക ഒരു വിദഗ്ദ്ധ ഫുട്ബോൾ കളിക്കാരനായിരുന്നു.[4]1913-ൽ അദ്ദേഹം ആ സ്കൂളിൽ നിന്ന് ബിരുദം നേടി. അവിടെ നിന്ന് ഡാറ്റുക് ടൈറ്റിലും, പ്രതിശ്രുത വധുവും വാഗ്ദാനം ചെയ്തിരുന്നെങ്കിലും അദ്ദേഹം ഡാറ്റുക് ടൈറ്റിൽ മാത്രമാണ് സ്വീകരിച്ചത്.[5] പരമ്പരാഗത ചടങ്ങുകൾക്ക് ശേഷം 1913-ൽ അദ്ദേഹം ടൈറ്റിൽ സ്വീകരിച്ചു.[6]

നെതർലാന്റ്സിലെ വിദ്യാഭ്യാസം 1913 - 1919

[തിരുത്തുക]

1913 ഒക്ടോബറിൽ മലാക ഒരു ഡാറ്റുക് ആയിത്തീർന്നെങ്കിലും ഒരു ഗവൺമെന്റ് ടീച്ചർ എഡ്യൂക്കേഷൻ സ്കൂൾ ആയ റിജ്സവീക്സ്സ്ക്കൂളിൽ പഠിക്കാൻ, തന്റെ ഗ്രാമം ഉപേക്ഷിച്ചു. ഗ്രാമത്തിലെ പണം ഇടപാടുകാരിൽ നിന്നാണ് വിദ്യാഭ്യാസത്തിനുള്ള പണം അദ്ദേഹം സ്വരൂപിച്ചത്. നെതർലാൻഡിൽ എത്തിയ മലാകക്ക് തുടക്കത്തിൽ ഒരു സാംസ്കാരിക ഷോക്ക് അനുഭവപ്പെട്ടു. 1914-ന്റെ തുടക്കത്തിൽ വടക്കൻ യൂറോപ്യൻ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് പ്ലൂറൈറ്റിസ് പിടിപെട്ട് രോഗബാധിതനായി. അത് 1915 വരെ പൂർണമായി സൌഖ്യം പ്രാപിച്ചില്ല.[7] അദ്ദേഹം യൂറോപ്പിലായിരുന്ന കാലത്ത്, സമൂഹത്തെ രൂപാന്തരപ്പെടുത്തുന്നതിന് വിപ്ലവത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവ് വർദ്ധിപ്പിക്കാൻ തുടങ്ങി. 1889-ലെ ജർമ്മൻ ചരിത്രകാരൻ, പത്രപ്രവർത്തകൻ, സോഷ്യലിസ്റ്റ് ജനാധിപത്യ രാഷ്ട്രീയക്കാരൻ വിൽഹെം ബോസ് (ജർമ്മൻ വിക്കിപീഡിയയിൽ), ഫ്രഞ്ച് വിപ്ലവത്തെക്കുറിച്ചും 1789 മുതൽ 1804 വരെ ഫ്രാൻസിലെ ചരിത്ര സംഭവങ്ങളെപ്പറ്റിയുമുള്ള ഒരു ഡച്ച് പരിഭാഷയായ ഫ്രാൻസ്ചെ റെവലൂട്ടി ആയിരുന്നു. ആദ്യത്തെ ഉറവിടം.[8] ഈ പുസ്തകം ഹൊരെൻസ്മ മലാകയ്ക്കു നൽകി. [9] 1917 ഒക്ടോബറിലെ റഷ്യൻ വിപ്ലവത്തിനുശേഷം, കമ്മ്യൂണിസത്തിലും സോഷ്യലിസത്തിലും പരിഷ്കരണവാദ വിരുദ്ധ സോഷ്യലിസത്തിലും കൂടുതൽ താൽപര്യമുണ്ടായി. കാൾ മാർക്സ്, ഫ്രെഡറിക് ഏംഗൽസ്, വ്ലാഡിമിർ ലെനിൻ എന്നിവരുടെ പുസ്തകങ്ങളായിരുന്നു അദ്ദേഹം വായിച്ചത്.[10]

ഫ്രീഡ്രിക്ക് നീച്ച തന്റെ ആദ്യകാല രാഷ്ട്രീയ മാതൃകകളിൽ ഒന്നായിരുന്നു. മനുഷ്യന് ഒരു ഹീറോയുടെ പങ്ക് ഏറ്റെടുക്കാൻ മാത്രം ധൈര്യമുണ്ടെങ്കിൽ വലിയ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന ആശയം അദ്ദേഹത്തിന് നീച്ചയിൽ നിന്ന് ലഭിച്ചു. ഒരു നായകൻ എന്താണെന്നു നീച്ച വാദിച്ചു. (കുറഞ്ഞത് ഗ്രീക്ക് ദുരന്തം) ഒരു നായകൻ മനുഷ്യനിലുള്ള അപ്പോളോണിയൻ, ഡയോനിഷ്യൻ സ്വഭാവം തമ്മിലുള്ള ഒരു ആന്തരികനാടകമാണ് ഒരാളെ നായകനാക്കുന്നതെന്ന് നീച്ച വാദിച്ചു. നിയന്ത്രിതവും, പിരിമുറുക്കവും, ഘടനാപരമായതുമായ ലോജിക്കൽ ആസൂത്രണത്തിനും ഇടയിലാണ് (അപ്പോളോണിയൻ) സൗഹൃദവും, അനുഭവത്തിന്റെ അടുപ്പവും (ഡയോനിഷ്യൻ). ഏകദേശം ഈ സമയത്ത്, 1917-നും 1920-നും ഇടയ്ക്ക് മലാക്ക ഡച്ച് സംസ്കാരം ഇഷ്ടപ്പെടാതിരിക്കുകയും ജർമനിയിലെയും അമേരിക്കയിലെയും സമൂഹങ്ങളിൽ അകൃഷ്ടനാകുകയും ചെയ്തു. പിന്നീട് അദ്ദേഹം ഒരു ജർമ്മൻ പട്ടാളക്കാരനായി ഒപ്പുവെച്ചെങ്കിലും ഒരു വിദേശിയാണെന്ന കാരണത്തെ ചൂണ്ടിക്കാട്ടി ജർമ്മൻ ആർമി അദ്ദേഹത്തെ തള്ളിക്കളഞ്ഞു.[11]

കുറിപ്പുകൾ

[തിരുത്തുക]
  1. Syaifudin (2012, പുറം. 63) wrote that Tan Malaka used 23 aliases. Malaka used Elias Fuentes, Esahislau Rivera, and Alisio Rivera in the Philippines. While in Singapore he used Hasan Gozali. Ossorio was used when he was in Shanghai. Tan Min Sion when he was in Burma. While in Hong Kong he used 13 different names, one of them was Ong Song Lee. In other part of China he used Cheung Kun Tat and Howard Lee. While in Indonesia he used Dasuki, Ramli Hussein, and Ilyas Husein.
  2. Tamin (1965, പുറം. 3) says that Malaka's birthday was 2 June 1896, and Jarvis (1987, പുറം. 41) writes it is around 1896. According to Suwarto (2006, പുറം. 29), it is 14 October 1897, while Poeze (2008, പുറം. xv) states that Malaka was born around 1894.

അവലംബം

[തിരുത്തുക]
  1. Jarvis 1987, പുറം. 41.
  2. Syaifudin 2012, പുറം. 53.
  3. Syaifudin 2012, പുറങ്ങൾ. 53–54.
  4. 4.0 4.1 Syaifudin 2012, പുറം. 54.
  5. 5.0 5.1 Syaifudin 2012, പുറം. 55.
  6. Poeze 2008, പുറം. xv.
  7. Syaifudin 2012, പുറം. 56.
  8. Wilhelm Blos: Die Französische Revolution. Volksthümliche Darstellung der Ereignisse und Zustände in Frankreich 1789 bis 1804, Verlag von A.H.W. Dietz, Stuttgart 1889
  9. Syaifudin 2012, പുറം. 57.
  10. Syaifudin 2012, പുറങ്ങൾ. 57–58.
  11. Mrázek 1972, പുറം. 7.
ഉറവിടങ്ങൾ
  • Jarvis, Helen (1987). "Tan Malaka: Revolutionary or Renegade?" (PDF). Bulletin of Concerned Asian Scholars. 19 (1): 41–55. doi:10.1080/14672715.1987.10409868. ISSN 0007-4810. Archived from the original (PDF) on 2011-08-11. Retrieved 2018-11-13. {{cite journal}}: Invalid |ref=harv (help)
  • Kahin, George McT. (1952). Nationalism and Revolution in Indonesia. Ithaca, New York: Cornell University Press. ISBN 978-0-87727-734-7. {{cite book}}: Invalid |ref=harv (help)
  • Kusno, Abidin (November 2003). "From City to City: Tan Malaka, Shanghai, and the Politics of Geographical Imagining". Singapore Journal of Tropical Geography. 24 (3). Blackwell Publishing: 327–339. doi:10.1111/1467-9493.00162. {{cite journal}}: Invalid |ref=harv (help)
  • Malaka, Tan; Jarvis, Helen (1991). From Jail to Jail. Research in International Studies, Southeast Asia Series. Vol. 1. Athens, Ohio: Ohio University Center for International Studies.
  • Malaka, Tan; Jarvis, Helen (1991). From Jail to Jail. Research in International Studies, Southeast Asia Series. Vol. 2. Athens, Ohio: Ohio University Center for International Studies.
  • Malaka, Tan; Jarvis, Helen (1991). From Jail to Jail. Research in International Studies, Southeast Asia Series. Vol. 3. Athens, Ohio: Ohio University Center for International Studies.
  • McInerney, Andy (1 January 2007). "Tan Malaka and Indonesia's Freedom Struggle". Socialism and Liberation. 4 (1). Archived from the original on 20 August 2012. {{cite journal}}: Invalid |ref=harv (help)
  • McVey, Ruth T. (1965). The Rise of Indonesian Communism. Ithaca, New York: Cornell University Press. {{cite book}}: Invalid |ref=harv (help)
  • Mrázek, Rudolf (October 1972). "Tan Malaka: A Political Personality's Structure of Experience". Indonesia. 14. Ithaca, New York: Cornell University's Southeast Asia Program: 1–48. doi:10.2307/3350731. {{cite journal}}: Invalid |ref=harv (help)
  • Poeze, Harry A. (2007). Verguisd en vergeten: Tan Malaka, de linkse beweging en de Indonesische Revolutie, 1945–1949. Leiden: KITLV. ISBN 978-90-6718-258-4. {{cite book}}: Invalid |ref=harv (help)
  • Poeze, Harry A. (2008). Tan Malaka, Gerakan Kiri, dan Revolusi Indonesia. Vol. 1. translated by Hersri Setiawan. Jakarta: Yayasan Obor Indonesia. ISBN 978-979-461-697-0. {{cite book}}: Invalid |ref=harv (help)
  • Suwarto, Wasid (2006). Mewarisi Gagasan Tan Malaka. Jakarta: LPPM Tan Malaka. ISBN 978-979-99038-2-2. {{cite book}}: Invalid |ref=harv (help)
  • Syaifudin (2012). Tan Malaka: Merajut Masyarakat dan Pendidikan Indonesia yang Sosialistis. Yogyakarta: Ar-Ruzz Media. ISBN 978-979-25-4911-9. {{cite book}}: Invalid |ref=harv (help)
  • Tamin, Djamaludin (1965). Kematian Tan Malaka. No publisher. {{cite book}}: Invalid |ref=harv (help)
  • Watson, C.W. (2000). Of Self and Nation: Autobiography and the Representation of Modern Indonesia. Honolulu: University of Hawaii Press. ISBN 978-0-8248-2281-1. {{cite book}}: Invalid |ref=harv (help)
"https://ml.wikipedia.org/w/index.php?title=ടാൻ_മലാക&oldid=3778865" എന്ന താളിൽനിന്ന് ശേഖരിച്ചത്