Jump to content

തയമ്മും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tayammum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുസ്‌ലിംകൾ നമസ്ക്കാരത്തിനു മുൻപ് അംഗശുദ്ധി(വുദു) വരുത്താൻ ആവശ്യമായ വെള്ളം ഇല്ലാതെ വരുമ്പോൾ മണ്ണുകൊണ്ട് ശുദ്ദീകരണം നടത്തുന്നതിനെയാണ് തയമ്മും എന്ന് പറയുന്നത്. വെള്ളം തീരെ ലഭ്യമല്ലാതിരിക്കുക, വെള്ളം എന്തെങ്കിലും കാരണവശാൽ ഉപയോഗിക്കാൻ കഴിയാതെ വരിക, കുടിക്കാനോ ഭക്ഷണം പാകം ചെയ്യാനോ മാത്രം വെള്ളം ലഭ്യമാകുക തുടങ്ങിയ അവസരങ്ങളിൽ മാത്രമേ തയമ്മും അനുവദിനീയമാകുകയുള്ളൂ.

നമസ്കാര സമയമാകുമ്പോൾ നിയ്യത്തോടു (ഉദ്ദേശം) കൂടി ശുദ്ധമായ പൊടിമണ്ണിൽ ഇരുകൈകളും അടിച്ച് ആദ്യം മുഖവും പിന്നീട് കൈകളും തടവുക. മുൻകൈകൾ മാത്രം തടവിയാൽ മതിയാകും. മുഖവും കൈകളും തടവാൻ വെവ്വേറെ തവണ കൈകൾ മണ്ണിലടിക്കേണ്ടതില്ല എന്നാണ് നബിവചനങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. വുദുവിന് പകരം നിൽക്കുന്നതാണ് തയമ്മും എന്നതിനാൽ വുദു കൊണ്ട് അനുവദിനീയമായതെല്ലാം തയമ്മും കൊണ്ടും അനുവദിനീയമാകും. എന്നാൽ തയമ്മും ചെയ്യാനുണ്ടായ കാരണങ്ങൾ ഇല്ലാതാകുമ്പോഴും വുദു മുറിയുന്ന കാരണങ്ങളാലും തയമ്മും ഇല്ലാതെയാകും.

അവലംബം

[തിരുത്തുക]
  1. http://islambulletin.blogspot.com/2010/01/81-1.html[പ്രവർത്തിക്കാത്ത കണ്ണി]
  2. http://hadees.hudainfo.com/2010/03/blog-post_6673.html Archived 2011-07-12 at the Wayback Machine.
  3. http://islamdarsanam.com/details.php?page=145&ipp=21&q=82[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=തയമ്മും&oldid=3804998" എന്ന താളിൽനിന്ന് ശേഖരിച്ചത്