വിനോദ് ഖന്ന
വിനോദ് ഖന്ന | |
---|---|
പാർലമെന്റ് അംഗം | |
മണ്ഡലം | ഗുർദാസ്‌പൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | പേശാവാർ, ബ്രിട്ടീഷ് ഇന്ത്യ | ഒക്ടോബർ 6, 1946
മരണം | 27 ഏപ്രിൽ 2017 മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ | (പ്രായം 70)
രാഷ്ട്രീയ കക്ഷി | ഭാരതീയ ജനതാ പാർട്ടി |
പങ്കാളികൾ | ഗീതാഞ്ജലി 1971 - 85 കവിത 1990 - 2017 |
കുട്ടികൾ | 3 sons and 1 daughter ( അക്ഷയ് ഖന്ന,രാഹുൽ ഖന്ന |
വസതിs | മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ |
ശമ്പളം | 1 million per year |
As of September 22, 2006 ഉറവിടം: [1] |
ഹിന്ദി ചലച്ചിത്രനടനും നിർമ്മാതാവും ഒപ്പം രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു വിനോദ് ഖന്ന (ഹിന്ദി: विनोद खन्ना, (ജനനം: 6 ഒക്ടോബർ, 1946 മരണം : 27 ഏപ്രിൽ, 2017 ) .
ആദ്യ ജീവിതം
[തിരുത്തുക]വ്യവസായിയായ കെ.സി.ഖന്നയുടെ മകനായിട്ടാണ് വിനോദ് ജനിച്ചത് . ആദ്യകാല വിദ്യാഭ്യാസം മുംബൈയിലായിരുന്നു.[1]
ചലച്ചിത്ര ജീവിതം
[തിരുത്തുക]1968 ലെ മൻ ക മീത് എന്ന സുനിൽ ദത്ത് നിർമ്മിച്ച ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. അതിനു ശേഷം ധാരാളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. 1970 - 80 കാലഘട്ടത്തിലെ ഒരു മുൻ നിര നായകനാകാൻ വിനോദ് ഖന്നക്ക് കഴിഞ്ഞു. 1999 ൽ ഫിലിംഫെയർ ജീവിതകാല പുരസ്കാരം ലഭിച്ചു. ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രങ്ങൾ ദീവാനപൻ (2002), റിസ്ക് (2007) എന്നിവയാണ്. 1997 ൽ തന്റെ മകനായ അക്ഷയ് ഖന്നയെ ചലച്ചിത്രമേഖലയിലേക്ക് കൊണ്ടു വന്നു.
രാഷ്ട്രീയ ജീവിതം
[തിരുത്തുക]1997 ൽ ഭാരതീയ ജനത പാർട്ടിയിൽ ചേർന്ന വിനോദ് ഖന്ന 1998 ൽ ഗുർദാസ്‌പൂർ മണ്ഡലത്തിൽ നിന്നും വിജയിക്കുകയും ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2002 മുതൽ 2004 വരെ അദ്ദേഹം കേന്ദ്ര ടൂറിസം വകുപ്പുമന്ത്രിയായിരുന്നു. 2014 ൽ അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
സ്വകാര്യ ജീവിതം
[തിരുത്തുക]വിനോദ് ഖന്ന രണ്ടുതവണ വിവാഹിതനായി. ഗീതാഞ്ജലിയായിരുന്നു ആദ്യ ഭാര്യ. അവരുമായുള്ള ബന്ധത്തിൽ അദ്ദേഹത്തിന് ജനിച്ച മക്കളാണ് നടന്മാരായ അക്ഷയ് ഖന്നയും രാഹുൽ ഖന്നയും.ഇതിനിടയിൽ തന്റെ ഗുരുവായ ഓഷോയുടെ ആരാധനയിൽ സന്യാസം സ്വീകരിച്ചു. ഈ വിഷയത്തിലുള്ള തർക്കവുമായി ബന്ധപ്പെട്ട് 1985 ൽ ഗീതാഞ്ജലിയുമായുള്ള ബന്ധം ഉപേക്ഷിച്ച ഖന്ന 1990 ൽ കവിത എന്ന സ്ത്രീയെ വിവാഹം കഴിച്ചു.[2] ഈ വിവാഹബന്ധം അദ്ദേഹത്തിന്റെ മരണം വരെ നീണ്ടുനിന്നു. ഈ ബന്ധത്തിൽ ഒരു മകനും ഒരു മകളുമുണ്ട്.
മരണം
[തിരുത്തുക]ഏറെക്കാലമായി വിവിധ അസുഖങ്ങൾ അലട്ടിയിരുന്ന ഖന്നയെ നിർജലീകരണത്തെത്തുടർന്ന് 2017 മാർച്ച് 31-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് അദ്ദേഹത്തിന് മലദ്വാരത്തിൽ കാൻസർ സ്ഥിരീകരിച്ചു. ആദ്യം നേരിയ പുരോഗതിയുണ്ടായപ്പോൾ അദ്ദേഹം ഭാര്യയ്ക്കും മകൾക്കുമൊപ്പം നടക്കുന്ന ചിത്രം പുറത്തുവിട്ടിരുന്നു. എന്നാൽ പിന്നീട് ആരോഗ്യനില വീണ്ടും വഷളാകുകയും ഒടുവിൽ ഏപ്രിൽ 27-ന് ഉച്ചയ്ക്ക് 12 മണിയോടെ അദ്ദേഹം അന്തരിക്കുകയും ചെയ്തു. [3] മൃതദേഹം അന്നേ ദിവസം വൈകീട്ട് മുംബൈ ബാൺഗംഗ ശ്മശാനത്തിൽ സംസ്കരിച്ചു. നിരവധി വ്യക്തികൾ അദ്ദേഹത്തിന് അന്ത്യാഞ്ജലിയർപ്പിച്ചു.
അവലംബം
[തിരുത്തുക]- ↑ http://timesofindia.indiatimes.com/articleshow/17277243.cms
- ↑ മാതൃഭൂമി ഏപ്രിൽ 28. 2017
- ↑ Vinod Khanna Death News
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Vinod Khanna
- Parliamentary biography Archived 2007-12-11 at the Wayback Machine.