Jump to content

ചുടുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ചുടുക

  1. തീ തട്ടിയാലെന്നപോലെ നീറ്റൽ അനുഭവപ്പെടുക;
  2. താപനില വർദ്ധിക്കുക;
  3. മനസ്സിൽ ദുസ്സഹമായ വേദന തോന്നുക;
  4. കത്തുക;
  5. തീകൊണ്ടു നശിപ്പിക്കുക;
  6. തീയില്വച്ചു പഴുപ്പിക്കുക;
  7. തീയിലിട്ടു വേവിക്കുക;
  8. ആവിയിലോ എണ്ണയിലോ മറ്റോ വേവിക്കുക;
  9. മൂത്രാശയം നിറയുമ്പോൾ ചൂടുകൊണ്ടെന്നപോലെ അസ്വസ്ഥത തോന്നുക. (പ്ര.) ചുട്ടിട്ടകോഴിയെ പറപ്പിക്കുക = അസംഭാവ്യമായത് സംഭവിപ്പിക്കുക. ചുട്ട മറുപടി = ആക്ഷേപമോ നിന്ദയോ ഉൾക്കൊള്ളുന്ന ചോദ്യത്തിന് ചോദ്യകർത്താവിനെ മടക്കത്തക്കവിധം നൽകുന്ന മറുപടി. ചുട്ടവാക്ക് = വേദനിപ്പിക്കുന്ന (ശക്തിയുള്ള) വാക്ക്. ചുട്ടുതിളയ്ക്കുക = ദ്രാവകം നല്ലപോലെ തിളയ്ക്കുക;
  10. ചൂട് വർദ്ധിക്കുക. ചുട്ടുപഴുക്കുക = ചൂടുകൊണ്ട് ചെമക്കുക;
  11. ചൂട് വർദ്ധിക്കുക. ചുട്ടുമുടിക്കുക, ചുട്ടെരിക്കുക = (തീവച്ച്) നശിപ്പിക്കുക. ചുട്ടചട്ടി അറിയുമോ അപ്പത്തിന്റെ സ്വാദ് (പഴഞ്ചൊല്ല്)
"https://ml.wiktionary.org/w/index.php?title=ചുടുക&oldid=403646" എന്ന താളിൽനിന്ന് ശേഖരിച്ചത്