Tenor മൊബൈൽ ആപ്പ്, Tenor-ന്റെ http://tenor.com എന്ന വിലാസത്തിലുള്ള വെബ്സൈറ്റ്, Tenor വിപുലീകരണങ്ങൾ, Tenor API എന്നിവ Tenor-ൽ ഉൾപ്പെടുന്നു. മൂന്നാം കക്ഷി ഉപകരണങ്ങളുമായോ സേവനങ്ങളുമായോ Tenor API ഏകീകരിച്ചേക്കാം, എന്നാൽ Tenor-മായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ലഭ്യമാക്കുന്നത് Google ആണ്.
Tenor ഉപയോഗിക്കാൻ നിങ്ങൾ (1) Google സേവന നിബന്ധനകൾ, (2) Tenor-ന്റെ ഈ അധിക സേവന നിബന്ധനകൾ ("Tenor അധിക നിബന്ധനകൾ") എന്നിവ അംഗീകരിച്ചിരിക്കണം.
ഈ ഡോക്യുമെന്റുകൾ ഓരോന്നും ശ്രദ്ധാപൂർവ്വം വായിക്കുക. ഈ ഡോക്യുമെന്റുകൾ മൊത്തത്തിൽ "നിബന്ധനകൾ" എന്നറിയപ്പെടുന്നു. ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് ഞങ്ങളിൽ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കാമെന്നും നിങ്ങളിൽ നിന്ന് ഞങ്ങൾ എന്തൊക്കെയാണ് പ്രതീക്ഷിക്കുന്നതെന്നും അവ വ്യക്തമാക്കുന്നു.
Tenor-ന്റെ ഈ അധിക നിബന്ധനകളും Google സേവന നിബന്ധനകളും തമ്മിൽ വൈരുദ്ധ്യമുണ്ടെങ്കിൽ ഈ അധിക നിബന്ധനകൾ Tenor-നെ നിയന്ത്രിക്കും.
ഈ നിബന്ധനകളുടെ ഭാഗമല്ലെങ്കിലും ഞങ്ങളുടെ സ്വകാര്യതാ നയം വായിക്കാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു, നിങ്ങളുടെ വിവരങ്ങൾ എങ്ങനെ അപ്ഡേറ്റ് ചെയ്യാനും മാനേജ് ചെയ്യാനും എക്സ്പോർട്ട് ചെയ്യാനും ഇല്ലാതാക്കാനും കഴിയുമെന്ന് കൂടുതൽ നന്നായി മനസ്സിലാക്കുന്നതിനാണിത്.
1. നിങ്ങളുടെ ഉള്ളടക്കം.
നിങ്ങളുടെ ഉള്ളടക്കം സമർപ്പിക്കാനോ സംഭരിക്കാനോ അയയ്ക്കാനോ സ്വീകരിക്കാനോ പങ്കിടാനോ Tenor അനുവദിക്കുന്നു. Google സേവന നിബന്ധനകളിൽ വിവരിച്ചിരിക്കുന്നത് പോലെ നിങ്ങളുടെ ഉള്ളടക്കത്തിന്റെ ലൈസൻസ് Google-ന് നൽകിയിരിക്കുന്നു — അതിനാൽ Tenor-ലേക്ക് നിങ്ങൾ ഉള്ളടക്കം അപ്ലോഡ് ചെയ്യുമ്പോൾ ഞങ്ങൾ ആ ഉള്ളടക്കം ഉപയോക്താക്കളെ കാണിക്കുകയും നിർദ്ദേശമനുസരിച്ച് അത് പങ്കിടുകയും ചെയ്തേക്കാം, ആ ഉപയോക്താക്കൾ (Tenor API വഴി ഉള്ളടക്കം ആക്സസ് ചെയ്യുന്ന ഉപയോക്താക്കൾ ഉൾപ്പെടെ) ആ ഉള്ളടക്കം കാണുകയും പങ്കിടുകയും പരിഷ്കരിക്കുകയും ചെയ്തേക്കാം.
2. നിരോധിച്ച ഉള്ളടക്കം.
2.1 വാണിജ്യപരമായ ഏതെങ്കിലും ആവശ്യത്തിനോ ഏതെങ്കിലും മൂന്നാം കക്ഷിയുടെ പ്രയോജനത്തിനോ Tenor ഉപയോഗിക്കരുത്.
2.2 ഞങ്ങൾ Google സേവന നിബന്ധനകളിൽ വിശദീകരിച്ചിരിക്കുന്നത് പോലെ എല്ലാവരും പരസ്പര ബഹുമാനം പുലർത്തുന്ന അന്തരീക്ഷം നിലനിർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. Tenor ഉപയോഗിക്കുമ്പോൾ നിങ്ങൾ ഞങ്ങളുടെ പ്രോഗ്രാം നയങ്ങളും Google സേവന നിബന്ധനകളിൽ വിവരിച്ചിരിക്കുന്ന അടിസ്ഥാന പെരുമാറ്റ നയങ്ങളും പാലിക്കണം. പ്രത്യേകിച്ചും, Tenor ഉപയോഗിക്കുമ്പോൾ നിങ്ങൾ ഇനിപ്പറയുന്നവ ചെയ്യരുത്:
a. ഇനിപ്പറയുന്ന തരത്തിലുള്ള ഏതെങ്കിലും ഉള്ളടക്കം സമർപ്പിക്കുകയോ സംഭരിക്കുകയോ അയയ്ക്കുകയോ പങ്കിടുകയോ ചെയ്യരുത്:
i.മറ്റുള്ളവരുടെ ബൗദ്ധിക സ്വത്തവകാശങ്ങളോ സ്വകാര്യതാ പരിരക്ഷണാവകാശങ്ങളോ ലംഘിക്കുകയോ ദുരുപയോഗിക്കുകയോ അതിലംഘിക്കുകയോ ചെയ്യുന്ന ഉള്ളടക്കം ഉൾപ്പെടെ, ബാധകമായ നിയമവും മറ്റുള്ളവരുടെ അവകാശങ്ങളും ലംഘിക്കുകയോ ലംഘിക്കുന്ന ഏതെങ്കിലും പെരുമാറ്റം പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നത്;
ii.മുൻകൂർ അനുമതി ഇല്ലാതെ മറ്റേതെങ്കിലും വ്യക്തിയുടെ വ്യക്തിപരമായ വിവരങ്ങളോ കോൺടാക്റ്റ് വിവരങ്ങളോ ഉൾപ്പെടുത്തിയിട്ടുള്ളത്;
iii.നിയമവിരുദ്ധമോ ദോഷകരമോ ആയ ആക്റ്റിവിറ്റികളോ വസ്തുക്കളോ പ്രമോട്ട് ചെയ്യുന്നത്;
iv.വഞ്ചനാപരവും തെറ്റിദ്ധരിപ്പിക്കുന്നതും കബളിപ്പിക്കുന്നതും;
v.തെറ്റായതും അപകീർത്തികരമായതും;
vi.അശ്ലീലവും പോണോഗ്രഫിക്കും;
vii.ഏതെങ്കിലും വ്യക്തിക്കും ഗ്രൂപ്പിനും എതിരെ വിവേചനവും കടുത്ത അസഹിഷ്ണുതയും വംശീയതയും വെറുപ്പും ഉപദ്രവവും ദ്രോഹവും പ്രമോട്ട് ചെയ്യുന്നതും സൃഷ്ടിക്കുന്നതും;
viii.ഹിംസാത്മകവും ഭീഷണിപ്പെടുത്തുന്നതും, അല്ലെങ്കിൽ ഏതെങ്കിലും വ്യക്തിക്കോ ഗ്രൂപ്പിനോ സ്ഥാപനത്തിനോ ഭീഷണിയുയർത്തുന്ന തരത്തിലുള്ള ഹിംസയും പ്രവർത്തനവും പ്രമോട്ട് ചെയ്യുന്നത്; അല്ലെങ്കിൽ
b.ഇമെയിൽ, മെയിൽ, സ്പാം, ചെയിൻ ലെറ്ററുകൾ, മറ്റ് അഭ്യർത്ഥനകൾ എന്നിവ ഉൾപ്പെടെ, ആവശ്യപ്പെടാത്തതോ അംഗീകാരമില്ലാത്തതോ ആയ പരസ്യങ്ങൾ, ആശയവിനിമയങ്ങൾ, പ്രമോഷണൽ മെറ്റീരിയലുകൾ എന്നിവ അയയ്ക്കുന്നത്.
2.3 അനുചിതമാണെന്നോ നിയമവിരുദ്ധമാണെന്നോ അനുയോജ്യമല്ലെന്നോ വിലയിരുത്തിയിട്ടുള്ള ഏതൊരു ഉള്ളടക്കവും നിയന്ത്രിച്ചേക്കാം അല്ലെങ്കിൽ നീക്കം ചെയ്തേക്കാം. ഈ നിബന്ധനകളും Google സേവന നിബന്ധനകളും പോലുള്ള ഞങ്ങളുടെ നയങ്ങളും നിയമവും ലംഘിക്കുന്ന, ഞങ്ങളുടെ സേവനങ്ങളിലൂടെ സൃഷ്ടിച്ചതോ അവയിലേക്ക് അപ്ലോഡ് ചെയ്തതോ ആയ ഉള്ളടക്കം കണ്ടെത്താനും വിലയിരുത്താനും ഞങ്ങൾ വിവിധ സിസ്റ്റങ്ങൾ ഒരുമിച്ച് ഉപയോഗിക്കുന്നു. എന്നിരുന്നാലും, ഞങ്ങൾക്ക് ചിലപ്പോൾ തെറ്റുകൾ സംഭവിക്കാമെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. നിങ്ങളുടെ ഉള്ളടക്കം ഈ നിബന്ധനകൾ ലംഘിച്ചിട്ടില്ലെന്നോ പിശക് കാരണമാണ് അത് നീക്കം ചെയ്തതെന്നോ കരുതുന്നുവെങ്കിൽ നിങ്ങൾക്ക് അപ്പീൽ നൽകാം.
ഇനിപ്പറയുന്ന സാഹചര്യങ്ങളിൽ, ഞങ്ങളുടെ സേവനം ഉപയോഗിക്കുന്നതിൽ നിന്ന് നിങ്ങളെ നിയന്ത്രിച്ചേക്കാം, അല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് സസ്പെൻഡ് ചെയ്യുകയോ അവസാനിപ്പിക്കുകയോ ചെയ്തേക്കാം:
ഞങ്ങൾ അക്കൗണ്ടുകൾ പ്രവർത്തനരഹിതമാക്കുന്നത് എന്തുകൊണ്ട്, ഞങ്ങൾ അങ്ങനെ ചെയ്യുമ്പോൾ സംഭവിക്കുന്നതെന്ത് എന്നിവയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഈ സഹായകേന്ദ്ര ലേഖനം കാണുക. Tenor അക്കൗണ്ട് സസ്പെൻഡ് ചെയ്യുകയോ അവസാനിപ്പിക്കുകയോ ചെയ്തത് പിശക് കാരണമാണെന്ന് കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്ക് അപ്പീൽ ചെയ്യാം.