ഇലക്ട്രിക് വാഹന വിപണിയിൽ മത്സരം മുറുകും; വിൻഫാസ്റ്റ് ഇന്ത്യൻ നിരത്തുകളിലേക്ക്
ഇന്ത്യൻ വാഹന വിപണിയിലേക്ക് ഒരു വിദേശ കമ്പനി കൂടെ അരങ്ങേറുന്നു. വിയറ്റ്നാം വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റാണ് ഇന്ത്യയിലേക്ക് എത്തുന്നത്. 2025 ഭാരത് മൊബിലിറ്റി എക്സ്പോയിലാണ് വിൻഫാസ്റ്റിന്റെ വാഹനം അവതരിപ്പിക്കുക. ഇന്ത്യൻ വിപണിയിലേക്കെത്തുന്നതിന്റെ ടീസർ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ജനുവരി 17 മുതൽ ഡൽഹിയിലാണ് ഭാരത് മൊബിലിറ്റി എക്‌സ്‌പോ നടക്കുക. വിൻഫാസ്റ്റിന്റെ വരവ് എക്സ്പോയ്ക്ക് മാറ്റ് കൂട്ടും.
രണ്ട് ഇലക്ട്രിക് എസ്‌യുവികാളാണ് വിൻഫാസ്റ്റ് എക്‌സ്‌പോയിൽ അവതരിപ്പിക്കുക. വിഎഫ് 7, വിഎഫ് 9 എന്നിവയാണ് ഇന്ത്യൻ നിരത്തിൽ എത്തുക. രണ്ട് ഇലക്ട്രിക് എസ്‌യുവികാളാണ് വിൻഫാസ്റ്റ് എക്‌സ്‌പോയിൽ അവതരിപ്പിക്കുക. വിഎഫ് 7, വിഎഫ് 9 എന്നിവയാണ് ഇന്ത്യൻ നിരത്തിൽ എത്തുക. രണ്ട് വേരിയന്റുകളിലാണ് വിഎഫ്7 വിൻഫാസ്റ്റ് വിദേശ വിപണികളിൽ അവതരിപ്പിച്ചത്. ഇക്കോ, പ്ലസ് എന്നിവയാണ് അവ. 75.3 കിലോവാട്ട് ബാറ്ററി പാക്ക് വരുന്ന ഇക്കോ വേരിയന്റിൽ 450 കിലോമീറ്റർ റേഞ്ചും പ്ലസിൽ 431 കിലോമീറ്റർ റേഞ്ചുമാണ് നൽകുന്നത്. സിംഗിൾ മോട്ടറാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ലെവൽ 2 ആഡാസ് ഉൾപ്പെടെയുള്ള സുരക്ഷ സംവിധാനങ്ങൾ വാഹനത്തിൽ ഉണ്ടാകും.
ഡ്രൈവർ കേന്ദ്രീകൃതമായ വലിയ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, പനോരമിക് സൺറൂഫ്, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജർ, 360-ഡിഗ്രി ക്യാമറ സവിശേഷതകൾ എന്നിവ ഉൾപ്പെടുന്ന പ്രീമിയം ഫീച്ചറുകൾ വിഎഫ് 7ൽ വരുന്നു. ആംബിയൻ്റ് ലൈറ്റിംഗും (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) സ്യൂട്ടും വാഹനത്തിൽ ലഭ്യമാണ്.
വിൻഫാസ്റ്റിന്റെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയാണ് വിഎഫ് 9. ഇതിലും ഇക്കോ, പ്ലസ് എന്നീ രണ്ടു വേരിയന്റുകളാണ് വരുന്നത്. 123 കിലോവാട്ട് ബാറ്ററിപാക്കാണ് വരുന്നത്. 531 കിലോമീറ്റർ വരെ റേഞ്ച് കമ്പനി ഉറപ്പുനൽകുന്നു. 6.6 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത വിഎഫ്9 കൈവരിക്കാൻ കഴിയും. ഓട്ടോ ഡിമ്മിങ് ഒ.ആർ.വി.എം, ഒന്ന്-രണ്ട് നിരകളിൽ ഹീറ്റഡ്-വെന്റിലേറ്റഡ് സംവിധാനമുള്ള പവേർഡ് സീറ്റുകൾ, മസാജ് സംവിധാനമുള്ള രണ്ടാം നിര സീറ്റുകൾ തുടങ്ങിയവയാണ് വിഎഫ്9ന്റെ സവിശേഷതകൾ.
Story Highlights : VinFast VF7, VF9 electric SUVs set for Bharat Mobility Expo debut
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here