ഈജിപ്റ്റോളജി
പുരാതന ഈജിപ്തിന്റെ ചരിത്രം, ഭാഷ, സാഹിത്യം, മതം, വാസ്തുവിദ്യ, കല എന്നിവയെക്കുറിച്ചുള്ള പഠനമാണ് ഈജിപ്റ്റോളജി (Greek -λογία, -logia. അറബി: علم المصريات). ക്രിസ്തുവിനും 5 സഹസ്രാബ്ദം മുൻപ് മുതൽ എ.ഡി 4ആം നൂറ്റാണ്ടിൽ തദ്ദേശിയ ഈജിപ്ഷ്യൻ മതാചാരങ്ങൾ നാമാവശേഷമാകുന്നതുവരെയുള്ള കാലയളവാണ് ഈജിപ്റ്റോളജിയിൽ പഠനവിഷയമാകുന്നത്. ഈജിപ്റ്റോളജി പഠിക്കുന്ന/പ്രവർത്തിക്കുന്ന വ്യതി ഈജിപ്റ്റോളജിസ്റ്റ് എന്ന് അറിയപ്പെടുന്നു. പുരാവസ്തുശാസ്ത്രത്തിന്റെ ഒരു ശാഖയായും ഈജിപ്റ്റോളജിയെ പരക്കെ കണക്കാക്കാറുണ്ട്.
ചരിത്രം
[തിരുത്തുക]പ്രാരംഭ പര്യവേക്ഷകർ
[തിരുത്തുക]ആദ്യകാല ഈജിപ്റ്റോളജിസ്റ്റുകൾ പ്രാചീന ഈജിപ്ഷ്യർ തന്നെയായിരുന്നു. ഈജിപ്ഷ്യൻ ഫറവോ ആയിരുന്ന തുത്മോസ് IV-ന്റെ നേതൃത്വത്തിൽ സ്ഫിങ്ക്സ് പുനരുദ്ധരിക്കുകയും, ഈ പുനരുദ്ധാരണത്തിനു ഹേതുവായ തന്റെ സ്വപ്നം Dream Stele-ൽ ആലേഖനം ചെയ്യുകയും ഉണ്ടായി. പിന്നീട് രണ്ട് നൂറ്റാണ്ടുകൾക്കും മുൻപേതന്നെ റാംസെസ്സ് രണ്ടാമന്റെ നാലാമത്തെ പുത്രനായ ഘീംവെസെത് രാജകുമാരൻ, പുരാതന നിർമ്മിതികൾ കണ്ടുപിടിക്കുകയും അവയുടെ നവോത്ഥാനത്തിന് നേതൃത്വം വഹിക്കുകയും ചെയ്കവഴി പ്രശസ്തനായ വ്യക്തിയാണ്.[1]
ഗ്രീക്കൊ-റോമൻ കാലഘട്ടം
[തിരുത്തുക]ബി.സി മൂന്നാം നൂറ്റാണ്ടിൽ ടോളമി I, ടോളമി II എന്നിവരുടെ ഭരണകാലത്ത് പ്രാചീന ഈജിപ്തിനെ കുറിച്ചുള്ള ചരിത്രരേഖകൾ നൽകിയവരാണ് ഹെറോഡോട്ടസ്, സ്റ്റ്രാബൊ, ഡയഡോറസ് സിക്കുലസ് എന്നിവർ. ടോളമി കാലഘട്ടത്തിലെ പലാരും പ്രാചീന ഈജിപ്ഷ്യൻ വിഷയങ്ങളിൽ തല്പരരായിരുന്നു.
മധ്യകാലഘട്ടം
[തിരുത്തുക]മധ്യകാലഘട്ടത്തിൽ വിശുദ്ധനാടുകളിലേക്കുള്ള തീർത്ഥാടകരും കെയ്റോ ഉൾപ്പെടെയുള്ള ഈജിപ്ഷ്യൻ നഗരങ്ങളും സന്ദർശിച്ചിരുന്നു. തിരു കുടുംബം ഈജിപ്റ്റിൽ താമസിച്ചിരുന്നു എന്നതാണ് ഇതിനു കാരണം. കൂടാതെ ഹീബ്രു ഗോത്രപിതാക്കന്മാർ ധാന്യം സൂക്ഷിച്ചുവെക്കുന്നതിനുവേണ്ടി നിർമിച്ച ജോസഫിന്റെ നിലവറയാണ്(Joseph's Granaries) ഈജിപ്റ്റിലെ പിരമിഡുകൾ എന്നാണ് അവർ വിശ്വസിച്ചിരുന്നത്.[2]
ഈജിപ്റ്റോളജിയുടെ വികാസം
[തിരുത്തുക]മുസ്ലീം പണ്ഡിതന്മാർ
[തിരുത്തുക]പതിമൂന്നാം നൂറ്റാണ്ടിൽ കെയ്റോയിലെ അൽ-അസ്ഹർ യുണിവെഴ്സിറ്റി അധ്യാപകൻ ആയിരുന്ന അബ്ദുൽ ലത്തീഫ് അൽ-ബാഗ്ദാദി പുരാതന ഈജിപ്ഷ്യൻ സ്മാരകങ്ങളെ കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്[3]. സമാനമായി 15-ആം നൂട്ടാണ്ടിലും ഈജിപ്ഷ്യൻ ചരിത്രകാരനായിരുന്ന അൽ-മഖ്രിസി പൗരണിക ഈജിപ്റ്റിനേകുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടുണ്ടായിരുന്നു.
യൂറോപ്യൻ പര്യവേഷകർ
[തിരുത്തുക]ആധുനിക ഈജിപ്റ്റോളജി
[തിരുത്തുക]നെപ്പോളിയൻ ബോണാപാർട്ടിന്റെ ഈജിപ്ഷ്യൻ അധിനിവേശത്തോട്കൂടിയാണ് ഈജിപ്റ്റോളജിയുടെ ആധുനിക ചരിത്രം ആരംഭിക്കുന്നത്. പിന്നീട് 1809-1829 കാലയളവിൽ പുറത്തുവന്ന ഡിസ്ക്രിപ്ഷൻ ഡെ ഈജിപ്തേ എന്ന പ്രസിദ്ധീകരണത്തിലൂടെ യൂറോപ്യന്മാർ പുരാതന ഈജിപ്തിനെകുറിച്ച് നിരവധി വിവരങ്ങൾ ആദ്യമായി മനസ്സിലാക്കി.[4] ജീൻ-ഫ്രാങ്കൊ കംബോളിയോ, തോമസ് യങ്, ഇപ്പൊലിറ്റൊ റൊസെല്ലിനി എന്നിവർ ആദ്യകാലങ്ങളിലെ പ്രമുഖരായ ഈജിപ്റ്റോളജിസ്റ്റുകളാണ്. പുരാതന ഈജിപ്റ്റുമായി ബന്ധപ്പെട്ട് നടന്ന ഗവേഷണങ്ങൾ, മാപ്പിങ്, ഉദ്ഖനനങ്ങൾ എന്നിവയ്ക്ക് നേതൃതം നൽകിയ ഒരു ജെർമ്മൻ ഗവേഷകനായിരുന്നു കാൾ റിചാർഡ് ലെപ്സിയുസ്. ഈജിപ്റ്റോളജിയെ കൂടുതൽ ശ്രദ്ധാർഹമാക്കിയ സംഭാവനകൾ നൽകിയ മറ്റൊരു ഗവേഷകനാണ് ഇംഗ്ലീഷുകാരനായിരുന്ന ഹോവാർഡ് കാർട്ടർ.
അവലംബം
[തിരുത്തുക]- ↑ © Greg Reeder retrieved GMT23:48.3.9.2010
- ↑ Nicole Chareyron, Pilgrims to Jerusalem in the Middle Ages (New York: Columbia University Press, 2005), 127–97. [ISBN 0231132301]
- ↑ Dr. Okasha El Daly (2005), Egyptology: The Missing Millennium: Ancient Egypt in Medieval Arabic Writings, UCL Press, ISBN 1-84472-063-2. (cf. Arabic Study of Ancient Egypt, Foundation for Science Technology and Civilisation.)
- ↑ "Egyptology" (PDF). Saylor.org. Retrieved 6 March 2012.
കൂടുതൽ വായനക്ക്
[തിരുത്തുക]- David, Rosalie. Religion and magic in ancient Egypt. Penguin Books, 2002. ISBN 0-14-026252-0
- Chaney, Edward. 'Egypt in England and America: The Cultural Memorials of Religion, Royalty and Revolution', in: Sites of Exchange: European Crossroads and Faultlines, eds. M. Ascari and A. Corrado (Rodopi, Amsterdam and New York,2006), 39–74.
- Chaney, Edward. "Roma Britannica and the Cultural Memory of Egypt: Lord Arundel and the Obelisk of Domitian", in Roma Britannica: Art Patronage and Cultural Exchange in Eighteenth-Century Rome, eds. D. Marshall, K. Wolfe and S. Russell, British School at Rome, 2011, pp. 147–70.
- Hill, Marsha (2007). Gifts for the gods: images from Egyptian temples. New York: The Metropolitan Museum of Art. ISBN 9781588392312.
- Jacq, Christian. Magic and mystery in ancient Egypt. Souvenir Press, 1998. ISBN 0-285-63462-3
- Manley, Bill (ed.). The Seventy Great Mysteries of Ancient Egypt. Thames & Hudson. ISBN 0-500-05123-2
- Mertz, Barbara. Red Land, Black Land: Daily Life in Ancient Egypt. Dodd Mead, 1978. ISBN 0-396-07575-4
- Mertz, Barbara. Temples, Tombs and Hieroglyphs: A Popular History of Ancient Egypt. Bedrick, 1990. ISBN 0-87226-223-5
- Mysteries of Egypt. National Geographic Society, 1999. ISBN 0-7922-9752-0
- Thompson, Jason (2015). Wonderful Things: A History of Egyptology: 1: From Antiquity to 1881. I.B.Tauris. ISBN 978-1-61797-636-0.
{{cite book}}
: Invalid|ref=harv
(help) - Jason Thompson (2016). Wonderful Things, Volume 2: A History of Egyptology: 2: The Golden Age: 1881–1914. The American University in Cairo Press. ISBN 978-977-416-692-1.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- "North African Archaeology". ANTIQUITYOFMAN.COM: Anatomical and Behavioural Evolution. Archived from the original on 2010-03-08. Retrieved October 15, 2006. Sections, all with content relevant to antiquity: Articles; Books, journals and external resources; Expeditions and fieldwork opportunities; and Professional organizations)
- "Egyptologists' Electronic Forum (EEF), version 64". Egyptological Societies and Institutes. September 13, 2015. List shows Egyptology societies and Institutes
- ഈജിപ്റ്റോളജി ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- "Egyptology Books and Articles in PDF online". The University of Memphis Institute of Egyptian Art and Archaeology. March 6, 2015. Archived from the original on 2015-05-30. Retrieved 2016-12-17.
- "Egyptology collection". The Metropolitan Museum of Art.
- "A key to the translation exercises in Sir Alan Gardiner's Egyptian Grammar, Electronic publications, Egyptological databases, Dictionaries and lexicography, Useful Web sites & Main libraries with Egyptological holdings". Griffiths Institute, OXFORD UNIVERSITY.
- "Egyptology at the Dawn of the Twenty-First Century Proceedings of the Eighth International Congress of Egyptologists". American University in Cairo Press. Cairo. 2000. Retrieved October 10, 2011.
{{cite web}}
: Unknown parameter|authors=
ignored (help) - "Rare Books and Special Collections Digital Library Underwood & Underwood Egypt Stereoviews Collection". American University in Cairo.
- "Czech Institute of Egyptology, Faculty of Arts, Charles University in Prague". Czech Institute of Egyptology.