എമിലി ബ്ലണ്ട്
എമിലി ബ്ലണ്ട് | |
---|---|
ജനനം | എമിലി ഒലിവിയ ലോറ ബ്ലണ്ട് 23 ഫെബ്രുവരി 1983 |
ദേശീയത | ബ്രിട്ടീഷ് |
പൗരത്വം | യുണൈറ്റഡ് കിംഗ്ഡം യുണൈറ്റഡ് സ്റ്റേറ്റ്സ് |
തൊഴിൽ | നടി |
സജീവ കാലം | 2001–ഇതുവരെ |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 2 |
ബന്ധുക്കൾ |
|
എമിലി ഒലിവിയ ലോറ ബ്ലണ്ട് (ജനനം: ഫെബ്രുവരി 23, 1983)[3] ഒരു ഇംഗ്ലീഷ് ചലച്ചിത്ര നടിയും നാടക നടിയും അതോടൊപ്പം ഒരു ഗായികയുമാണ്.[4] 2001 ൽ ‘ദ റോയൽ ഫാമിലി’ എന്ന നാടകത്തിലൂടെ തന്റെ പ്രൊഫഷണൽ അരങ്ങേറ്റം നടത്തി. രണ്ടു വർഷത്തിനു ശേഷം, 2003 ൽ ആദ്യമായി ടെലിവിഷൻ സിനിമയായ ബൗഡിക്കയിൽ പ്രത്യക്ഷപ്പെടുകയും തുടർന്ന് ഹെന്റി VIII എന്ന മിനി പരമ്പരയിൽ രാജ്ഞിയുടെ ഭാഗ്യഹീനയായ അകമ്പടിക്കാരിയായ കാതറീൻ ഹോവാർഡിൻറെ വേഷത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.
2004 ലെ 'മൈ സമ്മർ ലൗ' എന്ന സിനിമയിലെ അവരുടെ പ്രകടനം ഏറ്റവും മികച്ച പുതുമുഖ വാഗ്ദാനത്തിനുള്ള ഈവനിംഗ് സ്റ്റാൻഡേർഡ് ബ്രിട്ടീഷ് ഫിലിം അവാർഡിന് അർഹയാക്കി. ‘ഗിഡിയൻസ് ഡോട്ടർ’ (2006) എന്ന ടെലിവിഷൻ സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് ലഭിച്ചിരുന്നു. അതേവർഷതന്നെ ‘ദ ഡെവിൾ വിയേർസ് പ്രാഡ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശവും മികച്ച സഹനടിയ്ക്കുള്ള BAFT അവാർഡ് നാമനിർദ്ദേശവും ലഭിക്കുകയുണ്ടായി.
2009 ൽ അവർക്ക് ആ വർഷത്തെ ബ്രിട്ടീഷ് കലാകാരിയ്ക്കുള്ള BAFTA ബ്രിട്ടാനിയ പുരസ്കാരം ലഭിച്ചു.[5] ‘ദ യംഗ് വിക്ടോറിയ’ എന്ന ചിത്രത്തിലെ വിക്ടോറിയ രാജ്ഞിയുടെ വേഷം അവതരിപ്പിച്ചതോടെ അവർ കൂടുതൽ പ്രശസ്തയായി. ഇതിലെ അഭിനയത്തിന് നല്ല നടിയ്ക്കുളള ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനുള്ള നാമനിർദ്ദേശവും ലഭിച്ചിരുന്നു. 2009 ൽ കുറ്റാന്വേഷണ ഹാസ്യ ചിത്രമായ വൈൽഡ് ടാർജറ്റിൽ ബിൽ നിഗ്ഗി, റൂപർട്ട് ഗ്രിൻറ് എന്നിവരോടൊപ്പം വേഷമിട്ടു. റൊമാന്റിക് സയൻസ് ഫിക്ഷൻ ത്രില്ലറായ ‘ദി അഡ്ജസ്റ്റ്മെന്റ് ബ്യൂറോ’ (2011), ശാസ്ത്ര-ഫിക്ഷൻ ആക്ഷൻ ത്രില്ലറായ ‘ലൂപ്പർ’ (2012), ശാസ്ത്ര ഫിക്ഷൻ സൈനിക ചിത്രമായ ‘എഡ്ജ് ഓഫ് ടുമോറോ’ (2014) പോലെയുള്ള ചിത്രങ്ങളാണ് വാണിജ്യ വിജയം നേടുന്നതെന്ന് അവർ മനസ്സിലാക്കിയിരുന്നു.
ആദ്യകാല ജീവിതം
[തിരുത്തുക]മുൻ നടിയും അധ്യാപികയുമായ ജോവാനയുടേയും[6][7] QC ബാരിസ്റ്റർ ഒലിവർ ബ്ലണ്ടിൻറേയും[8][9][10] നാല് മക്കളിൽ രണ്ടാമത്തെയാളായി[11] 1983 ഫെബ്രുവരി 23 ന് ലണ്ടൻ ബറോ ഓഫ് വാൻഡ്‌സ്‌വർത്തിലാണ്[12][13][14] എമിലി ഒലിവിയ ലോറ ബ്ലണ്ട് ജനിച്ചത്. ഫെലിസിറ്റി, സെബാസ്റ്റ്യൻ, സൂസന്ന എന്നിവരാണ് സഹോദരങ്ങൾ.[15][16] മുത്തച്ഛൻ മേജർ ജനറൽ പീറ്റർ ബ്ലണ്ടും പിതാവു വഴിയുള്ള അമ്മാവന്മാരിൽ ഒരാൾ റീഗേറ്റിലെ കൺസർവേറ്റീവ് പാർലമെന്റ് അംഗമായ ക്രിസ്പിൻ ബ്ലണ്ടും ആയിരുന്നു.[17]
അഭിനയിച്ച ചിത്രങ്ങൾ
[തിരുത്തുക]വർഷം | സിനിമ | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2004 | മൈ സമ്മർ ഓഫ് ലൌ | ടാംസിൻ | |
2006 | ദ ഡെവിൾസ് വിയേർഡ് പ്രാഡ | എമിലി ചാൾട്ടൺ | |
ഇറെസിസ്റ്റിബിൾ | മാരാ | ||
2007 | വിന്റ് ചിൽ | ഗേൾ | |
ദ ജെയിൻ ആസ്റ്റിൻ ബുക്ക് ക്ലബ്ബ് | പ്രൂഡി | ||
ഡാൻ ഇൻ റീയൽ ലൈഫ് | റൂത്തി ഡ്രാപ്പർ | ||
ചാർലി വിൽസൺസ് വാർ | ജെയിൻ ലിഡിൽ | ||
2008 | ദ ഗ്രേറ്റ് ബക്ക് ഹോവാർഡ് | Valerie Brennan | |
സൺഷൈൻ ക്ലീനിംഗ് | Norah Lorkowski | ||
2009 | ദ യംഗ് വിക്ടോറിയ | Queen Victoria | |
2010 | ദ വുൾഫ്മാൻ | Gwen Conliffe | |
വൈൽഡ് ടാർജറ്റ് | Rose | ||
ഗള്ളിവേർസ് ട്രാവൽസ് | Princess Mary | ||
2011 | ഗ്നോമിയോ & ജൂലിയറ്റ് | Juliet (voice) | |
ദ അഡ്ജസ്റ്റുമെൻറ് ബ്യൂറോ | Elise Sellas | ||
സാൽമൺ ഫിഷിംഗ് ഇൻ ദ യെമൻ | Harriet Chetwode-Talbot | ||
യുവേർസ് സിസ്റ്റേർസ് സിസ്റ്റർ | Iris | ||
ദ മാപ്പെറ്റ്സ്് | Miss Piggy's Receptionist | Cameo | |
2012 | ദ ഫൈവ് ഈയർ എൻഗേജ്മെൻറ് | Violet Barnes | |
ലൂപ്പർ | Sara | ||
ആർതർ ന്യൂമാൻ | Michaela Fitzgerald/Charlotte Fitzgerald | ||
2013 | ദ വിൻഡ് റൈസസ് | Nahoko Satomi (voice) | English dub |
2014 | Live. Die. Repeat.: Edge of Tomorrow | Sergeant Rita Vrataski | |
ഇൻ ടു ദ വുഡ്സ് | The Baker's Wife | ||
2015 | Sicario | Kate Macer | |
2016 | The Huntsman: Winter's War | Freya | |
ദ ഗേൾ ഓൺ ദ ട്രെയിൻ | Rachel Watson | ||
2017 | ആനിമൽ ക്രാക്കേർസ് | Zoe Huntington (voice) | |
മൈ ലിറ്റിൽ പോണി: ദ മൂവി | Tempest Shadow/Fizzlepop Berrytwist (voice) | ||
2018 | എ ക്വയറ്റ് പ്ലേസ് | [18] | |
ഷെർലക്ക് നോംസ് | ജൂലിയറ്റ് (voice) | [19] | |
മേരി പോപ്പിൻസ് റിട്ടേൺസ് | മേരി പോപ്പിൻസ് | [18] | |
2020 | വൈൽഡ് മൗണ്ടൻ തൈം | റോസ്മേരി മൾഡൂൺ | [20] |
എ ക്വയറ്റ് പ്ലേസ് പാർട്ട് II | എവെലിൻ ആബട്ട് | [21] | |
2021 | ജംഗിൽ ക്രൂയിസ് | ലില്ലി ഹൗട്ടൺ | [22] |
2023 | ഓപ്പൺഹൈമർ | കാതറിൻ "കിറ്റി" ഓപ്പൺഹൈമർ | [23] |
ടെലിവിഷൻ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Emily Blunt flies home to England for Christmas with her family". Retrieved 4 March 2018.
- ↑ Weaver, Hilary. "Emily Blunt and John Krasinski Want You to Buy Their Brooklyn Dream House". Retrieved 4 March 2018.
- ↑ "Monitor". Entertainment Weekly. No. 1248. 1 March 2013. p. 25.
- ↑ Fisher, Luchina (9 September 2015). "What Happened When Emily Blunt Became a US Citizen". ABC News. Retrieved 23 October 2016.
- ↑ "Britannia Award Honorees – Awards & Events – Los Angeles – The BAFTA site". British Academy of Film and Television Arts (BAFTA). Archived from the original on 2011-11-09. Retrieved 31 July 2012.
- ↑ Taylor, Ella (1 March 2009). "Down to Earth, Even When Off the Wall". The New York Times. ISSN 0362-4331. Archived from the original on 29 November 2014. Retrieved 28 November 2015.
- ↑ "Emily Blunt interview: on Tom Cruise, her new baby and acting mean". Telegraph.co.uk. Archived from the original on 9 December 2015. Retrieved 28 November 2015.
- ↑ Day, Elizabeth (21 June 2009). "Enter a new leading lady". The Guardian. Archived from the original on 1 October 2013. Retrieved 30 December 2009.
- ↑ Stein, Ruthe (27 September 2007). "Blunt moves from the runway to the royal family". San Francisco Chronicle. Archived from the original on 17 March 2011. Retrieved 30 December 2009.
- ↑ "Oliver Blunt, Esq, QC Authorised Biography – Debrett's People of Today". debretts.com. Archived from the original on 2 March 2011.
- ↑ Taylor, Ella (1 March 2009). "Down to Earth, Even When Off the Wall". The New York Times. ISSN 0362-4331. Archived from the original on 29 November 2014. Retrieved 28 October 2015.
- ↑ "Emily Blunt: British actress". Brittanica. Archived from the original on 16 July 2020. Retrieved 20 April 2020.
- ↑ "Emily Blunt: Biography". TVGuide.com. Archived from the original on 22 February 2014. Retrieved 17 February 2014.
- ↑ "Emily Blunt Interview". Seacrest Studios. 3 April 2023. Event occurs at 12:37. Retrieved 11 July 2023 – via Youtube.
- ↑ Day, Elizabeth (21 June 2009). "Enter a new leading lady". The Guardian. Archived from the original on 1 October 2013. Retrieved 30 December 2009.
- ↑ Day, Elizabeth (20 June 2009). "Elizabeth Day meets young British actress Emily Blunt". the Guardian. Archived from the original on 5 March 2016. Retrieved 28 October 2015.
- ↑ "Stanley Tucci Marries Felicity Blunt". People. 8 August 2012. Archived from the original on 11 August 2012. Retrieved 24 August 2012.
- ↑ 18.0 18.1 Sims, David (7 April 2018). "A Quiet Place Silently Jangles the Nerves". The Atlantic. Archived from the original on 23 August 2018. Retrieved 9 January 2019.
- ↑ "Sherlock Gnomes (2008)". Rotten Tomatoes. Archived from the original on 29 November 2018. Retrieved 9 January 2019.
- ↑ White, Peter (3 September 2019). "'Wild Mountain Thyme': Emily Blunt, Jon Hamm, Christopher Walken & Dearbhla Molloy Join Romance Feature". Deadline Hollywood. Archived from the original on 14 September 2019. Retrieved 29 September 2019.
- ↑ Ames, Jeff (20 June 2020). "A Quiet Place 2 Sneaks Into Production". Comingsoon. Archived from the original on 21 June 2019. Retrieved 13 July 2019.
- ↑ Michallon, Clémence (28 December 2018). "Dwayne 'The Rock' Johnson 'was paid £10m more than co-star Emily Blunt for Disney's Jungle Cruise'". The Independent. Archived from the original on 28 December 2018. Retrieved 9 January 2019.
- ↑ Kroll, Justin (20 October 2021). "Emily Blunt In Talks To Join Christopher Nolan's Next Film Oppenheimer At Universal". Deadline Hollywood. Archived from the original on 2 November 2021. Retrieved 20 October 2021.