കാരിക്കേസീ
കാരിക്കേസീ | |
---|---|
പപ്പായ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Caricaceae |
Genera | |
See text |
സപുഷ്പികളിൽ ഉൾപ്പെടുന്ന ഒരു സസ്യകുടുംബമാണ് കാരിക്കേസീ (Caricaceae). [1] ഈ കുടുംബത്തിലെ സസ്യങ്ങൾ പ്രധാനമായും വളരുന്നത് ഉഷ്ണമേഖലാ പ്രദേശങ്ങളായ മദ്ധ്യ അമേരിക്ക, തെക്കേ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലാണ്. ഈ കുടുംബത്തിലെ മിക്ക് സസ്യങ്ങളും അല്പായുസ്സുള്ള നിത്യഹരിത സ്വഭാവത്തോടുകൂടിയ കുറ്റിച്ചെടികളോ 5-10 മീറ്റർ വരെ നീളത്തിൽ വളരുന്ന മരങ്ങളോ ആണ്. എന്നാൽ Vasconcellea horovitziana എന്ന സ്പീഷിസ് ആരോഹിയും Jarilla ജനുസ്സിൽപ്പെടുന്ന 3 സസ്യങ്ങൾ ഓഷധികളുമാണ്.[2] ഈ കുടുംബത്തിലെ മിക്ക സസ്യങ്ങളും ഭക്ഷ്യയോഗ്യമായ പഴങ്ങളുടേയും, papain എന്ന രാസാഗ്നിയുടേയും ഉറവിടങ്ങളാണ്.
സവിശേഷതകൾ
[തിരുത്തുക]മൃദുവായ കാണ്ഢത്തോടുകൂടിയതാണ് മിക്ക സസ്യങ്ങളും നീരുള്ളവയാണ്. സസ്യഭാഗങ്ങൾ പാൽനിറത്തിലുള്ള കറകാണപ്പെടാറുണ്ട്. ഇലകൾ വലുതും ഹസ്തകപത്രങ്ങങ്ങളോടു കൂടിയവയും ഏകാന്തരന്യാസത്തിൽ (alternate) ക്രമീകരിക്കപ്പെട്ടതും, ഇലകളുടെ സിരാവിന്യാസം ജാലികാസിരാവിന്യാസത്തോടു കൂടിയും ആണ്.
ജീനസ്സുകൾ
[തിരുത്തുക]കാരിക്കേസീ സസ്യകുടുംബത്തിൽ 6 ജീനസ്സുകളിലായി ഏകദേശം 34-35 സ്പീഷിസുകളാണുള്ളത്.
- കാരിക്ക – 1 സ്പീഷിസ്, കാരിക്ക പപ്പായ (പപ്പായ), അമേരിക്കൻ രാജ്യങ്ങളിൽ
- സിലിക്കോമോർഫ– 2 സ്പീഷിസുകൾ, ആഫ്രിക്ക
- ഹോറോവിറ്റ്സിയ – 1 സ്പീഷിസ്, മെക്സിക്കോ
- ജാക്കറേഷ്യ – 8 സ്പീഷിസുകൾ, അമേരിക്കൻ രാജ്യങ്ങളിൽ
- ജറില്ല – 3 സ്പീഷിസുകൾ, അമേരിക്കൻ രാജ്യങ്ങളിൽ
- വസ്കോൺസെല്ലീ – 20 സ്പീഷിസുകൾ, അമേരിക്കൻ രാജ്യങ്ങളിൽ
അവലംബം
[തിരുത്തുക]- ↑ "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III". Botanical Journal of the Linnean Society 161 (2): 105–121. 2009. doi:10.1111/j.1095-8339.2009.00996.x.
- ↑ "Correct names for some of the closest relatives of Carica papaya: A review of the Mexican/Guatemalan genera Jarilla and Horovitzia". Phytokeys. 2013.