കുഞ്ചാക്കോ
ദൃശ്യരൂപം
കുഞ്ചാക്കോ | |
---|---|
ജനനം | 1912 |
മരണം | 15 ജൂലൈ 1976 |
തൊഴിൽ | ചലച്ചിത്രനിർമ്മാതാവ്, സംവിധായകൻ |
സജീവ കാലം | 1947-1976 |
ജീവിതപങ്കാളി(കൾ) | അന്നമ്മ ചക്കോ |
കുട്ടികൾ | 4 |
മാതാപിതാക്ക(ൾ) | മാണി ചാക്കോ, ഏലിയാമ്മ |
ബന്ധുക്കൾ | നവോദയ അപ്പച്ചൻ (സഹോദരൻ) ബോബൻ കുഞ്ചാക്കോ (പുത്രൻ) കുഞ്ചാക്കോ ബോബൻ (പേരക്കുട്ടി) |
മലയാളത്തിലെ ഒരു ചലച്ചിത്രനിർമ്മാതാവും സംവിധായകനുമായിരുന്നു കുഞ്ചാക്കോ. (English: Kunchacko) (1910 ഫെബ്രുവരി 19 – 1976 ജൂൺ 15). കയർ വ്യവസായി ആയിരുന്ന അദ്ദേഹം 1946-ൽ ചലച്ചിത്രരംഗത്തേക്കു കടന്നു. കേരളത്തിലെ ആദ്യ ചലച്ചിത്ര സ്റ്റുഡിയോ ആയിരുന്ന ഉദയാ സ്റ്റുഡിയോയുടെ സഹ സ്ഥാപകനുമാണ് കുഞ്ചാക്കോ. ചലച്ചിത്രനടനും നിർമ്മാതാവും സംവിധായകനുമായിരുന്ന ബോബൻ കുഞ്ചാക്കോ ഇദ്ദേഹത്തിന്റെ പുത്രനും മലയാളചലച്ചിത്രതാരമായ കുഞ്ചാക്കോ ബോബൻ ചെറുമകനുമാണു്. ആദ്യത്തെ ചിത്രം വെള്ളിനക്ഷത്രം. 75-ലധികം ചിത്രങ്ങൾ നിർമിച്ചു. ജീവിതനൗക, നല്ലതങ്ക, ഉണ്ണിയാർച്ച, പാലാട്ടുകോമൻ എന്നിവ ഇതിൽ പ്രശസ്തങ്ങളാണ്. നിരവധി മലയാളചലച്ചിത്രതാരങ്ങളെ വാർത്തെടുത്തു. ഇദ്ദേഹത്തിന്റെ മറ്റൊരു വ്യവസായ സംരംഭമാണ് എക്‌സൽ ഗ്ലാസ് ഫാക്ടറി.
സംവിധാനം നിർവഹിച്ച ചിത്രങ്ങൾ
[തിരുത്തുക]- കണ്ണപ്പനുണ്ണി (1977)
- ചെന്നായ് വളർത്തിയ കുട്ടി (1976)
- മല്ലനും മാതേവനും (1976)
- ചീനവല (1975)
- ധർമ്മക്ഷേത്ര കുരുക്ഷേത്ര (1975)
- മാനിഷാദാ (1975)
- നീലപൊന്മാൻ (1975)
- ദുർഗ്ഗ (1974)
- തുമ്പോലാർച്ച (1974)
- പാവങ്ങൾ പെണ്ണുങ്ങൾ (1973)
- പൊന്നാപുരം കോട്ട (1973)
- തേനരുവി (1973)
- ആരോമലുണ്ണി (1972)
- പോസ്റ്റ്മാനെ കാണാനില്ല (1972)
- പഞ്ചവൻ കാട് (1971)
- ദത്തുപുത്രൻ (1970)
- ഒതേനന്റെ മകൻ (1970)
- പേൾവ്യു (1970)
- സൂസി (1969)
- കൊടുങ്ങല്ലൂരമ്മ (1968)
- പുന്നപ്ര വയലാർ (1968)
- തിരിച്ചടി (1968)
- കസവുതട്ടം (1967)
- മൈനത്തരുവി കൊലക്കേസ് (1967)
- അനാർക്കലി (1966)
- ജയിൽ (1966)
- തിലോത്തമ (1966)
- ഇണപ്രാവുകൾ (1965)
- ശകുന്തള (1965)
- ആയിഷ (1964)
- പഴശ്ശിരാജാ (1964)
- കടലമ്മ (1963)
- റെബേക്ക (1963)
- ഭാര്യ (1962)
- പാലാട്ടുകോമൻ (1962)
- കൃഷ്ണ കുചേല (1961)
- ഉണ്ണിയാർച്ച (1961)
- നീലിസാലി (1960)
- സീത (1960)
- ഉമ്മ (1960)