ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത്
ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
8°38′40″N 76°47′8″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തിരുവനന്തപുരം ജില്ല |
വാർഡുകൾ | ഒറ്റപ്പന, പെരുമാതുറ, പൊഴിക്കര, പുളുംതുരുത്തി, മുതലപ്പൊഴി, പുതുക്കരി, അരയത്തുരുത്തി, കലാപോഷണി, പണ്ടകശാല, ആനത്തലവട്ടം, ഗുരുവിഹാർ, മേൽകടയ്ക്കാവൂർ, പഴഞ്ചിറ, ആൽത്തറമൂട്, ശാർക്കര, ചിറയിൻകീഴ്, വലിയക്കട, കോട്ടപ്പുറം, കടകം |
ജനസംഖ്യ | |
ജനസംഖ്യ | 29,627 (2001) |
പുരുഷന്മാർ | • 14,042 (2001) |
സ്ത്രീകൾ | • 15,585 (2001) |
സാക്ഷരത നിരക്ക് | 85.87 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221758 |
LSG | • G010303 |
SEC | • G01063 |
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ചിറയിൻകീഴ് .[1]. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.
ചരിത്രം
[തിരുത്തുക]അ.ഉ. 9-ാം നൂറ്റാണ്ടിൽ മഹോദയപുരം ആസ്ഥാനമാക്കി ചേരമാൻ പെരുമാൾ നയനാർ ഇവിടം ഭരിച്ചിരുന്നു. മാർത്താണ്ഡവർമ്മ കായംകുളം ആക്രമിക്കാൻ പോയപ്പോൾ വിശ്രമിച്ചിരുന്ന സ്ഥലം ഈ പ്രദേശമായിരുന്നു. തിരുവിതാംകൂർ രാജവംശത്തിന്റെ ഭരണത്തിൽ തുടർന്ന് ഈ പഞ്ചായത്ത് നിലനിന്നിരുന്നു. (ആയില്യം തിരുനാൾ മഹാരാജാവ്).
സ്ഥലനാമോൽപത്തി
[തിരുത്തുക]സീതാപഹരണ സമയത്ത് രാവണനെ പിന്തുടർന്ന ജടായുവിന്റെ ചിറകിൻ കീഴിലായിരുന്ന പ്രദേശമെന്നായിരുന്നുചിറയിൻകീഴ് എന്ന് ഐതിഹ്യം. ചിറകളാൽ ചുറ്റപ്പെട്ട സ്ഥലമാണ് ചിറയിൻകീഴ് എന്നാണ് ഭൂമിശാസ്ത്രപരമായ അനുമാനം.
സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം
[തിരുത്തുക]ദേശീയപ്രക്ഷോഭങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾ ബ്രിട്ടീഷ് ആസ്ഥാനമായ അഞ്ചുതെങ്ങിലേക്ക് ഒരു മാർച്ച് നടത്തുകയുണ്ടായി. റ്റി.കെ. വാസുദേവൻ, കുഞ്ചുവീട്ടിൽ രാഘവൻ, കെ.പി. കൊച്ചുകൃഷ്ണൻ, തുïിൽ പാച്ചുപിള്ള, കെ.പി. നീലകണ്ഠപിള്ള തുടങ്ങിയവർ സ്വാതന്ത്യ്രസമരസേനാനികളായിരുന്നു. രണ്ടാംലോകമഹായുദ്ധത്തിനെതിരെ 1939-ൽ ചിറയിൻകീഴിൽ നിന്നും ആറ്റിങ്ങലിലേക്ക് പോയ ജാഥയ്ക്കെതിരെ പോലീസ് മർദനവും വെടിവയ്പ്പും നടത്തി. മർദനത്തിൻഫലമായി സ്വാതന്ത്ര്യസമര സേനാനി എൻ.എസ്. പിള്ള മരണമടഞ്ഞു.
സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ
[തിരുത്തുക]1866-ൽ സ്ഥാപിച്ച പെൺപള്ളിക്കൂടം ഇന്ന് ഏ.ജ. സ്കൂളായി പ്രവർത്തിക്കുന്നു. 1946-ൽ സ്ഥാപിച്ച ട.ട.ഢ.ഒ.ട. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസപുരോഗതിയിൽ ഗണ്യമായ മാറ്റം വരുത്തി. ഇ.ജ. യുടെ അമേരിക്കൻ മോഡൽ ഭരണം അവസാനിപ്പിക്കാനും കർഷക-കയർ മേഖലകളിലെ തൊഴിലാളികളെ സംഘടിപ്പിക്കൽ, തൊഴിലാളികളുടെ സാമൂഹ്യസംരക്ഷക്കുവേണ്ടിയും കമ്യൂണിസ്റു പാർട്ടി പ്രവർത്തിച്ചിരുന്നു.
ഗതാഗതം
[തിരുത്തുക]തിരുവനന്തപുരം മുതൽ കായംകുളം വരെയുള്ള പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഠ.ട. കനാൽ മാർഗ്ഗം ജലഗതാഗതയോഗ്യമായിരുനനു. ഈ കാലയളവിൽ ചിറയിൻകീഴ് പ്രധാനമായ വാണിജ്യകേന്ദ്രമായിരുന്നു. രാജഭരണകാലത്ത് കൊല്ലം, കായംകുളം, കൊച്ചി എന്നിവടങ്ങളിലേക്ക് തിരുവനന്തപുരത്തുനിന്നും പോകാവുന്ന രാജപാത ഉണ്ടായി. ചിറയിൻകീഴ് റെയിൽവേ ലൈനും, റെയിൽവേസ്റേഷനും ഉണ്ട്. കടയ്ക്കാവൂർ-ചിറയിൻകീഴ്-ആറ്റിങ്ങൽ റോഡ് പ്രധാന ഗതാഗത മാർഗ്ഗമാണ്.
പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ
[തിരുത്തുക]1953-ൽ നിലവിൽ വന്ന ചിറയിൻകീഴ് പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് എം. പപി. കൃഷ്ണപിള്ളയായിരുന്നു.
ഭൂപ്രകൃതി
[തിരുത്തുക]കുന്നിൻപ്രദേശം, താഴ്വര, സമതലം, തീരസമതലം, കുന്നിൻ ചരിവ്, ചതുപ്പ് (നീർക്കെട്ടു പ്രദേശം) എന്നിങ്ങനെയാണ ഭൂപ്രകൃതി. ചരൽ മണ്ണ് കലർന്ന ചെമ്മണ്ണ്, മണ്ണു കലർന്ന ചെമ്മണ്ണ്, മണലു കലർന്ന പശമണ്ണ്, മണലാംശം കൂടിയ കളിമണ്ണ്, പൂഴിമണ്ണഅ, ജൈവാംശമുള്ള കളിമണ്ണ്, നീർവാർച കുറവുള്ള കളിമണ്ണ് എന്നിങ്ങനെയാണ് മൺതരങ്ങൾ.
ജലപ്രകൃതി
[തിരുത്തുക]കഠിനകുളം, അഞ്ചുതെങ്ങ് കായലുകൾ, ഠ.ട. കനാലിന്റെ ഭാഗങ്ങൾ, വാമനപുരം ആറിന്റെ ഭാഗം, ശാർക്കര ആറിന്റെ ഭാഗം, തുറയ്ക്കൽ തോടിന്റെ ഭാഗം, നാറാങ്ങൾ തോട്, പഴഞ്ചിറകുളം, ചെറുകുളങ്ങൾ എന്നിവയാണ് ജലസ്രോതസ്സുകൾ.
ആരാധനാലയങ്ങൾ
[തിരുത്തുക]ശാർക്കര ദേവീക്ഷേത്രം, കാട്ടാമുറയ്ക്കൽ മുസ്ളീംപള്ളി, കോളേശ്വരം ശിവക്ഷേത്രം, ശ്രീകൃഷ്ണക്ഷേത്രം, കടകം സെന്റ് ജെയിംസ് ദേവാലയം, ആൾസെയ്ന്റസ് ചർച്ച്, പെരുമാതുറ വലിയപള്ളി,അരയനുരുത്തി മിയാപ്പള്ളി പണ്ഡകശാല തുടങ്ങിയവ ആരാധനാലയങ്ങളാണ്.
ഗ്രാമപഞ്ചായത്ത് വാർഡുകൾ
[തിരുത്തുക]- ഗുരുവിഹാർ
- പഴഞ്ചിറ
- മേൽകടയ്ക്കാവൂർ
- പണ്ടകശാല
- ശാർക്കര
- ചിറയിൻകീഴ്
- വലിയകട
- കോട്ടപ്പുറം
- കടകം
- ഒറ്റപ്പ
- പെരുമാതുറ
- പൊഴിക്കര
- പുളുന്തുരുത്തി
- മുതലപ്പൊഴി
- പുതുക്കരി
- വടക്കേ അരയതുരുത്തി
- ആത്തലവട്ടം
- കലാപോഷിണി