ചുട്ടിച്ചിറകൻ മുളവാലൻ
ചുട്ടിച്ചിറകൻ മുളവാലൻ | |
---|---|
ആൺതുമ്പി | |
പെൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | Disparoneura apicalis
|
Binomial name | |
Disparoneura apicalis (Fraser, 1924)
| |
Synonyms | |
|
ചിറകിന്റെ അഗ്രഭാഗത്ത് കറുപ്പു നിറമുള്ള പാൽത്തുമ്പി കുടുംബത്തിൽ ഉള്ള ഒരു മുളവാലൻ സൂചിത്തുമ്പിയാണ് ചുട്ടിച്ചിറകൻ മുളവാലൻ (ശാസ്ത്രീയനാമം: Disparoneura apicalis).[2][1][3]
കരിഞ്ചിറകൻ മുളവാലനോട് സാമ്യമുണ്ടെങ്കിലും ചിറകിലെ കറുപ്പുനിറം ഇവയെ തിരിച്ചറിയുവാൻ സഹായിക്കുന്നു. ഇവ പശ്ചിമഘട്ടത്തിൽ മാത്രം അപൂർവ്വമായി കാണുന്ന സൂചിത്തുമ്പികളാണ്. കേരളത്തിൽ വയനാട്ടിലെ കുറുവാ ദ്വീപുകളിൽ മാത്രമാണ് ഇത് വരെ കണ്ടെത്തിയിട്ടുള്ളൂ. പാറക്കെട്ടുകൾ നിറഞ്ഞ, വീതിയുള്ള അരുവികളുടെ ഇടയിൽ നിഴൽ വീണ് കിടക്കുന്ന പ്രദേശത്ത് ഈ തുമ്പിയെ കണ്ടെത്തുവാൻ കഴിയും. കണ്ണുകളുടെ കീഴ്ഭാഗം മഞ്ഞയും മുകൾ ഭാഗം ഇളം ചുവപ്പും അതിൽ രണ്ട് വെളുത്ത വളയവുമുണ്ട്. കഴുത്തും തലയും കറുത്ത നിറത്തിലാണ്. കറുത്ത നിറമുള്ള ഉരസ്സിൽ നേർത്ത പച്ച നിറവും അതിൽ ഇഷ്ടിക ചുവപ്പ് നിറത്തിലുള്ള നേർത്ത വരയും കാണുവാൻ കഴിയും. പ്രായമാകും തോറും ഈ വര അപ്രത്യക്ഷമായിക്കൊണ്ടിരിക്കും. കാലുകൾ കറുത്ത നിറത്തിലാണ്. കറുത്ത നിറമുള്ള ഉദരത്തിൽ വെള്ള നിറത്തിലുള്ള ചെറിയ വളയങ്ങൾ കാണാം. സുതാര്യമായ വളയങ്ങളുടെ അഗ്രഭാഗം കറുപ്പാണ്. ഇളം തവിട്ട് നിറത്തിലുള്ള ഇവയുടെ ശരീരത്തിൽ കറുത്ത വരകളും കലകളുമുണ്ട്. ചിറകുകളിൽ കറുത്ത പൊട്ടുകൾ കാണുകയില്ല. മൺസൂൺ മഴയ്ക്ക് തൊട്ടുമുൻപും അതിനു ശേഷവുമാണ് ഈ തുമ്പിയെ ഏറ്റവുംമധികം കാണുവാൻ സാധിക്കുന്നത്. കരിഞ്ചിറകൻ മുളവാലൻ തുമ്പിയുടെ അതേ ആവാസവ്യവസ്ഥയാണിവയ്ക്കും. പെൺതുമ്പികൾ താരതമ്യേന വിരളമാണ്. ചെറിയ കൂട്ടങ്ങളായിട്ടാണ് ഇവയെ കാണുവാൻ സാധിക്കുക.[4][5][6][7]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Disparoneura apicalis". IUCN Red List of Threatened Species. 2011. IUCN: e.T175203A7121674. 2011. Retrieved 2017-03-11.
{{cite journal}}
: Unknown parameter|authors=
ignored (help) - ↑ "World Odonata List". Slater Museum of Natural History. Archived from the original on 2021-10-05. Retrieved 2017-03-09.
- ↑ കേരളത്തിലെ തുമ്പികൾ (Dragonflies and Damselflies of Kerala), David V. Raju, Kiran C. G. (2013)
- ↑ C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis.
- ↑ Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
- ↑ "Disparoneura apicalis Fraser, 1924". India Biodiversity Portal. Retrieved 2017-03-11.
- ↑ "Disparoneura apicalis Fraser, 1924". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-03-11.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ചുട്ടിച്ചിറകൻ മുളവാലൻ എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- ചുട്ടിച്ചിറകൻ മുളവാലൻ എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)