Jump to content

അരുവിയന്മാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Euphaeidae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അരുവിയന്മാർ - Euphaeidae
ചെങ്കറുപ്പൻ അരുവിയൻ, ആൺതുമ്പി
ചെങ്കറുപ്പൻ അരുവിയൻ, പെൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Superfamily:
Family:
Euphaeidae

Jacobson & Bianchi, 1905[1]
Genera

സൂചിത്തുമ്പികളിലെ ഒരു കുടുംബമാണ് അരുവിയന്മാർ (Euphaeidae). Gossamerwings എന്ന് പൊതുവേ അറിയപ്പെടുന്നു. 70 ഓളം സ്പീഷിസുകൾ മാത്രമുള്ള ഒരു ചെറിയ കുടുംബമാണിത്. പുരാതന ലോകമധ്യരേഖാപ്രദേശത്ത് ആണ് ഇവയെ സാധാരണ കണ്ടുവരുന്നത്. ലോഹനിറമാവും മിക്കവാറും. നിലത്തന്മാരുമായി നല്ല സാമ്യമുണ്ട്.[2][3][4]

വിവരണം

[തിരുത്തുക]

ഇടത്തരം ശരീരവലുപ്പമുള്ള തുമ്പികളാണ് അരുവിയന്മാർ. കുറിയ കാലുകൾ ഇവയുടെ സവിശേഷതയാണ്.  പതഞ്ഞൊഴുകുന്ന കാട്ടരുവികളാണ് ഇവയുടെ പ്രജനനകേന്ദ്രങ്ങൾ. തിളങ്ങുന്ന ചിറകുകൾ തുറന്നും അടച്ചും  ആൺതുമ്പികൾ ഇണകളെ ആകർഷിക്കാനുള്ള ചേഷ്ഠകൾ കാണിക്കാറുണ്ട്.  മാലിന്യം തീരെയില്ലാത്ത ജലത്തിൽ മാത്രം മുട്ടയിടുന്ന തുമ്പികളായതിനാൽ പല അരുവിയൻ തുമ്പികളെയും ശുദ്ധജലത്തിന്റെ സൂചകങ്ങളായി കണക്കാക്കുന്നു[5].

കേരളത്തിലെ അരുവിയൻ തുമ്പികൾ

[തിരുത്തുക]

നാല് സ്പീഷീസുകളാണ് ഈ തുമ്പികുടുംബത്തിലെ അംഗങ്ങളായി കേരളത്തിൽ ഉള്ളത്[6].

  1. Dysphaea ethela (കരിമ്പൻ അരുവിയൻ)
  2. Euphaea cardinalis (തെക്കൻ അരുവിയൻ)
  3. Euphaea dispar (വടക്കൻ അരുവിയൻ)
  4. Euphaea fraseri (ചെങ്കറുപ്പൻ അരുവിയൻ)

അവലംബം

[തിരുത്തുക]
  1. Bechly, G. (1998). "New Fossil Damselflies from Baltic Amber, with Description of a New Species, a Redescription of Litheuphaea Carpenteri Fraser, and a Discussion on the Phylogeny of Epallagidae (zygoptera: Caloptera)". International Journal of Odonatology. 1 (1): 33–63. doi:10.1080/13887890.1998.9748092. ISSN 1388-7890.
  2. Martin Schorr; Martin Lindeboom; Dennis Paulson.
  3. Hämäläinen, M. (2003).
  4. Lok, A. F. S. L. and A. G. Orr (2009).
  5. C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis.
  6. Kalkman, V. J.; Babu, R.; Bedjanič, M.; Conniff, K.; Gyeltshenf, T.; Khan, M. K.; Subramanian, K. A.; Zia, A.; Orr, A. G. (2020-09-08). "Checklist of the dragonflies and damselflies (Insecta: Odonata) of Bangladesh, Bhutan, India, Nepal, Pakistan and Sri Lanka". Zootaxa. 4849. Magnolia Press, Auckland, New Zealand: 001–084. doi:10.11646/zootaxa.4849.1.1. ISBN 978-1-77688-047-8. ISSN 1175-5334.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അരുവിയന്മാർ&oldid=3455996" എന്ന താളിൽനിന്ന് ശേഖരിച്ചത്