തൽപുരുഷസമാസം
ഉത്തരപദത്തിന് പ്രാധാന്യമുള്ള സമാസമാണ് തൽപുരുഷസമാസം. ഉദാ: ആനത്തല
ആനയുടെ തല എന്നീ പദങ്ങൾ ചേർന്നുണ്ടായതാണ് ആനത്തല. ഇതിൽ പൂർവ്വപദത്തിലെ ഉടെ എന്ന പ്രത്യയം ലോപിച്ച് ഒറ്റപ്പദമായി മാറി
വിഭക്തികളനുസരിച്ച്
[തിരുത്തുക]തൽപുരുഷസമാസത്തിൽ പൂർവ്വപദത്തിലെ വിഭക്തികൾ മാറുന്നതിനനുസരിച്ച് പലതായി തിരിക്കാം അവ ഉദാഹരണസഹിതം താഴെ വിവരിക്കുന്നു.
നിർദ്ദേശിക തൽപുരുഷൻ
[തിരുത്തുക]പ്രത്യയങ്ങളൊന്നും ചേർക്കാതെ പൂർവ്വപദം നിലകൊള്ളുകയാണെങ്കിൽ അത് നിർദ്ദേശിക.
- കേരളദേശം - കേരളമെന്ന ദേശം
- അശോക ചക്രവർത്തി - അശൊകനെന്ന ചക്രവർത്തി.
- ദാവീദ് രാജാവ് -ദാവീദെന്ന രാജാവ്
- രോഹിണി നക്ഷത്രം - രോഹിണിയെന്ന നക്ഷത്രം
- തിരുവിതാങ്കൂർ രാജവംശം - തിരുവിതാങ്കൂറെന്ന രാജവംശം
പ്രതിഗ്രാഹിക തൽപുരുഷൻ
[തിരുത്തുക]പൂർവ്വപദം ഒരു കർമ്മത്തോടു കൂടി എ എന്ന പ്രത്യയം ചേർന്നതാണെങ്കിൽ അത് പ്രതിഗ്രാഹിക.
- മരംകൊത്തി - മരത്തെ കൊത്തുന്ന പക്ഷി.
- മുടിവെട്ട് - മുടിയെ വെട്ടുന്ന ജോലി.
- ജാതിനിർണയം - ജാതിയെ നിർണയിക്കൽ .
- കലാനിരൂപണം - കലയെ നിരൂപിക്കൽ
സംയോജിക തൽപുരുഷൻ
[തിരുത്തുക]പൂർവ്വപദത്തോടു കൂടി ഓട് എന്ന പ്രത്യയം ചേർന്നിരിക്കുന്നു.
- ഈശ്വരതുല്യൻ - ഈശ്വരനോട് തുല്യൻ.
- രാക്ഷസതുല്യൻ - രാക്ഷസനോട് തുല്യൻ.
ഉദ്ദേശിക തൽപുരുഷൻ
[തിരുത്തുക]ക്ക്, ന് എന്നിവ ചേർന്നാൽ ഉദ്ദേശിക.
- ശീശുഭക്ഷണം - ശിശുവിന് നൽകുന്ന ഭക്ഷണം
- കാലിത്തീറ്റ - കാലിക്ക് നൽകുന്ന തീറ്റ.
പ്രയോജിക തൽപുരുഷൻ
[തിരുത്തുക]ആൽ എന്ന പ്രത്യയം ചേർന്നാൽ പ്രയോജിക.
- സ്വർണ്ണമോതിരം - സ്വർണ്ണത്താൽ ഉള്ള മോതിരം
- സ്വർണ്ണവാൾ - സ്വർണ്ണത്താൽ ഉള്ള വാൾ.
സംബന്ധിക തൽപുരുഷൻ
[തിരുത്തുക]ന്റെ, ഉടെ മുതലായ പ്രത്യയങ്ങൾ ചേർന്നാൽ സംബന്ധിക.
- പിതൃസ്വത്ത് - പിതാവിന്റെ സ്വത്ത്.
- രാജകിരീടം - രാജാവിന്റെ കിരീടം.
ആധാരിക തൽപുരുഷൻ
[തിരുത്തുക]കൽ, ഇൽ പ്രത്യയങ്ങൾ ചേർന്നാൽ ആധാരിക.
- സംഗീതവാസന - സംഗീതത്തിൽ ഉള്ള വാസന.
കർമ്മധാരയൻ
[തിരുത്തുക]സമാനാധികരണമായ വിശേഷണം വിശേഷ്യത്തോട് ചേർന്നുണ്ടാകുന്ന തൽപുരുഷനാണ് കർമധാരയൻ. ഉദാ: നീലമേഘം – നീലയായ മേഘം ദിവ്യപ്രഭ – ദിവ്യമായ പ്രഭ