Jump to content

സമുച്ചയം (അലങ്കാരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സമുച്ചയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു വസ്തുവിന് ഒരു വകഗുണമോ ക്രിയയോ വരുന്ന സമയത്തിങ്കൽ തന്നെ മറ്റൊരു വസ്തുവിന് മറ്റൊരു ഗുണമോ ക്രിയയോ ഉണ്ടാകുന്നതാണ് സമുച്ചയം

ലക്ഷണം

[തിരുത്തുക]

ഗുണക്രിയകളൊന്നിച്ചാൽ
സമുച്ചയമലംകൃതി.

ഉദാ: വാനിരുണ്ടു മങ്കയ്കു
മനം രക്തവുമായി പോൽ

ആകാശത്തിനു കാർഷ്ണ്യ ഗുണമുണ്ടായതോടു കൂടി തന്നെ വിരഹിയുടെ മനസ്സിനുരാഗവും ഉണ്ടായി എന്നു പറഞ്ഞിരിക്കുന്നതിനാൽ ഗുണങ്ങൾക്കു സമുചയം.

[1]

അവലംബം

[തിരുത്തുക]
  1. വൃത്താലങ്കാര സംഗ്രഹം .എസ് ബാലൻപിള്ള

"https://ml.wikipedia.org/w/index.php?title=സമുച്ചയം_(അലങ്കാരം)&oldid=2286361" എന്ന താളിൽനിന്ന് ശേഖരിച്ചത്