നിക്കോളായ് റോറിച്ച്
നിക്കോളായ് റോറിച്ച് | |
---|---|
ജനനം | |
മരണം | ഡിസംബർ 13, 1947 | (പ്രായം 73)
ദേശീയത | Russia |
തൊഴിൽ | painter, archaeologist, costume and set designer for ballets, operas, and dramas |
ജീവിതപങ്കാളി(കൾ) | Helena Roerich |
കുട്ടികൾ | George de Roerich, Svetoslav Roerich |
ചിത്രകാരനും,എഴുത്തുകാരനുമായ കലാ പണ്ഡിതനുമായ നിക്കോളായ് റോറിക്(ഒക്ടോ:9, 1874 – ഡിസം : 13, 1947)റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബർഗിൽ ജനിച്ചു.കലാരംഗത്തും,പുരാതനവിജ്ഞാനീയത്തിലും അവഗാഹമുണ്ടായിരുന്ന റോറിക് അഭിഭാഷകവൃത്തിയിലും ഏർപ്പെട്ടിരുന്നു.[1] 1917 ലെ റഷ്യൻ വിപ്ളവത്തിനു ശേഷം സജീവ രാഷ്ട്രീയത്തിലെ മിതവാദികളോടു മമത കാണിച്ച റോറിക് രാഷ്ട്രീയത്തിൽ ആത്മീയമൂല്യങ്ങളുടെ പങ്ക് ഉയർത്തിക്കാണിയ്ക്കുന്നതിൽ ശ്രദ്ധാലുവായിരുന്നു.രാജ്യത്തിന്റെ തനതായ കലാരൂപങ്ങളെയും,വാസ്തുശില്പങ്ങളെയും സംരക്ഷിയ്ക്കുന്നതിനും അവയെ നാശത്തിൽ നിന്നും ശിഥീലീകരണത്തിൽ നിന്നും രക്ഷിയ്ക്കുന്നതിനുമുള്ള ശ്രമങ്ങളിൽ മുഴുകുകയുമുണ്ടായി.മാക്സിം ഗോർക്കി,അലക്സാണ്ടർ ബിനോയ്സ് എന്നിവരോടൊപ്പം അദ്ദേഹം ഇക്കാര്യത്തിൽ സഹകരിച്ചിരുന്നു. രാമകൃഷ്ണന്റേയും, വിവേകാനന്ദന്റേയും ,ടാഗോറിന്റേയും ദർശനങ്ങളിൽ താത്പര്യം കാണിച്ചിരുന്ന റോറിക്കിന് പൗരസ്ത്യതത്വചിന്തയിൽ അവഗാഹമുണ്ടായിരുന്നു. റഷ്യയിൽ ബോൾഷെവിക്കുകൾ അധികാരത്തിൽ വന്നതിനുശേഷം റഷ്യയുടെ രാഷ്ടീയഭാവി ശോഭനമായതാവില്ല എന്നു വിശ്വസിച്ച റോറിക് ഭാര്യ ഹെലേനയോടും രണ്ടു മക്കളോടുമോടൊപ്പം ഫിൻലാന്റിലേയ്ക്കു താമസം മാറ്റി.തുടർന്ന് ലണ്ടനും അദ്ദേഹം സന്ദർശിച്ചു.
ഏഷ്യൻ പര്യടനം
[തിരുത്തുക]1925 മുതൽ 1928 വരെ നീണ്ടുനിന്ന ഒരു യാത്രയായിരുന്നു ഇത്. 9 പേർ അടങ്ങിയിരുന്ന സംഘം സിക്കിമിൽ നിന്നാണ് ഇന്ത്യയിൽ പ്രവേശിച്ചത്. ടിബറ്റിൽ പ്രവേശിച്ച ഇവർക്ക് അപ്രതീക്ഷിതമായ അനുഭവങ്ങൾ നേരിടേണ്ടിവന്നു.യാത്രാനുമതി തടഞ്ഞ ടിബറ്റൻ അധികാരികൾ അഞ്ചു മാസക്കാലം ഇവരുടെ യാത്ര നിയന്ത്രിയ്ക്കുകയും ചെയ്തു.സംഘത്തിലെ അഞ്ചുപേർ ഇക്കാലത്തു തന്നെ മരണമടഞ്ഞു.1928 ൽ ടിബറ്റ് വിടാൻ അനുമതി ലഭിയ്ക്കുകയും ഭാരതത്തിലെത്തിയ ഇവർ ഹിമാലയൻ റിസർച്ച് ഇന്സ്റ്റിറ്റ്യൂട്ട് സ്ഥാപിയ്ക്കുകയും ചെയ്തു. 1929 ൽ നോബൽ പുരസ്കാരത്തിനു പാരീസ് സർവ്വകലാശാലയാൽ റോറിക് ശുപാർശ ചെയ്യപ്പെട്ടു. തുടർന്ന്. 1932 ലും 1935ലും രണ്ടു പ്രാവശ്യം കൂടി നോബൽ പുരസ്കാരത്തിനു ശുപാർശ ചെയ്യപ്പെട്ടിരുന്നു.[2] സാംസ്ക്കാരിക പൈതൃകങ്ങളെ സംരക്ഷിയ്ക്കുന്ന റോറിക് പാക്ട്ലോക ശ്രദ്ധയാകർഷിച്ചിരുന്നു.
അവലംബം
[തിരുത്തുക]- ↑ Электронная библиотека Международного Центра Рерихов, ПЛАНЕТА «РЕРИХ»
- ↑ "Roerich Nominated for Peace Award". New York Times. March 3, 1929. Retrieved 2009-02-03.
{{cite news}}
: Cite has empty unknown parameter:|coauthors=
(help)
പുറം കണ്ണികൾ
[തിരുത്തുക]ശബ്ദരേഖ
[തിരുത്തുക]
|