പെരിങ്ങോം
ദൃശ്യരൂപം
പെരിങ്ങോം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കണ്ണൂർ |
ഏറ്റവും അടുത്ത നഗരം | പയ്യന്നൂർ (21 കി.മീ) |
ലോകസഭാ മണ്ഡലം | കാസർഗോഡ് |
നിയമസഭാ മണ്ഡലം | പയ്യന്നൂർ |
ജനസംഖ്യ | 13,261 (2001—ലെ കണക്കുപ്രകാരം[update]) |
സമയമേഖല | IST (UTC+5:30) |
12°13′25″N 75°18′50″E / 12.22361°N 75.31389°E കണ്ണൂർ ജില്ലയിലുള്ള ഒരു ചെറിയ ഗ്രാമമാണ് പെരിങ്ങോം. ഇത് പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]2001-ലെ കാനേഷുമാരി പ്രകാരം, 13261 ആണ് പെരിങ്ങോമിന്റെ ജനസംഖ്യ. ഇതിൽ 6388 പുരുഷന്മാരും 6873 സ്ത്രീകളും ഉൾപ്പെടുന്നു.[1] ഏഷ്യയിലെ 2മത്തെ സ്ഥാനം ഇവിടുത്തെ സി ആർ പി എഫ് ക്യാമ്പിനാണ്.
മിക്കവാറും എല്ലാ സർക്കാർ സ്ഥാപനങ്ങലും ഇവിടെയുണ്ട്.
സർക്കാർ സ്ഥാപനങ്ങൾ
[തിരുത്തുക]- താലൂക്ക് ആശുപത്രി
- ഗവൺമെന്റ് കോളേജ്
- പോലീസ് സ്റ്റേഷൻ
- ഫയർ സ്റ്റേഷൻ
- പഞ്ചായത്ത് ഓഫീസ്
- സബ് രജിസ്ട്രാർ ഓഫീസ്
- സി ആർ പി എഫ് ക്യാംപ്
- കൃഷിഭവൻ
- പോസ്റ്റ് ഓഫീസ്
- വില്ലേജ് ഓഫീസ്
- ശിശു വികസന കാര്യാലയം
എത്തിച്ചേരാൻ
[തിരുത്തുക]പെരിങ്ങോത്ത് നിന്ന് 22 കിലോമീറ്റർ പടിഞ്ഞാറായി ചെറുവത്തൂരും 24 കി.മീ തെക്ക് പടിഞ്ഞാറുള്ള പയ്യന്നൂരുമാണ് ഏറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷനുകൾ. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളമാണ് അടുത്തുള്ള വിമാനത്താവളം.
അവലംബം
[തിരുത്തുക]- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.