ഫാബേസീ
ദൃശ്യരൂപം
ഫാബേസീ | |
---|---|
പയർ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Fabaceae |
ഫാബേസീ അല്ലെങ്കിൽ ലെഗൂമിനേസീ എന്നറിയപ്പെടുന്നത് പയറുവർഗ്ഗങ്ങൾ ഉൾപ്പെടുന്ന സസ്യകുടുംബം ആണ്. (ശാസ്ത്രീയനാമം: Fabaceae.). ഓർക്കിഡേസീ, ആസ്റ്റ്രേസീ എന്നീ സസ്യകുടുംബങ്ങൾ കഴിഞ്ഞാൽ ഈറ്റവും കൂടുതൽ അംഗങ്ങൾ ഉള്ള ഫാബേസീ വളരെ സാമ്പത്തിക പ്രാധാന്യമുള്ള ഒരു കുടുംബമാണ്. 730 ജനുസുകളിലായി 19400 സ്പീഷീസുകൾ ഇതിലുണ്ട്. ഈ കുടുംബത്തിലുള്ള സസ്യങ്ങളുടെ വേരുകളിൽ ഉണ്ടാവുന്ന ബാക്ടീരിയകൾ നൈട്രജൻ fix ചെയ്ത് മണ്ണിൽ സസ്യങ്ങൾക്ക് അവശ്യം വേണ്ട പോഷകങ്ങൾ ഉണ്ടാക്കുന്നു. മണ്ണിൽ നൈട്രജൻ ഉണ്ടാക്കാനായി ഫാബേസീ കുടുംബത്തിലെ സസ്യങ്ങൾ മറ്റു വിളകൾക്കിടയിൽ നട്ടുവളർത്താറുണ്ട്[1]. തൊട്ടാവാടി, ആനത്തൊട്ടാവാടി, പുളിവാക, വാളൻപുളി, വെള്ളവാക, പീലിവാക, നെന്മേനിവാക എന്നീ സസ്യങ്ങളും ഇതിൽപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-02. Retrieved 2013-02-23.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Fabaceae എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Fabaceae എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.