Jump to content

ഫ്രാ നഘോൺ സി അയുത്ഥയ പ്രവിശ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Phra Nakhon Si Ayutthaya

พระนครศรีอยุธยา
Official seal of Phra Nakhon Si Ayutthaya
Seal
Nickname(s): 
Ayutthaya
Map of Thailand highlighting Phra Nakhon Si Ayutthaya Province
Map of Thailand highlighting Phra Nakhon Si Ayutthaya Province
CountryThailand
CapitalAyothaya
ഭരണസമ്പ്രദായം
 • GovernorSuchin Chaichumsak (since October 2016)
വിസ്തീർണ്ണം
 • ആകെ2,556.6 ച.കി.മീ.(987.1 ച മൈ)
•റാങ്ക്Ranked 62nd
ജനസംഖ്യ
 (2014)
 • ആകെ803,599
 • റാങ്ക്Ranked 32nd
 • ജനസാന്ദ്രത310/ച.കി.മീ.(810/ച മൈ)
 • സാന്ദ്രതാ റാങ്ക്Ranked 10th
സമയമേഖലUTC+7 (ICT)
ISO കോഡ്TH-14

ഫ്രാ നിഘോൺ സി അയുത്ഥയ Phra Nakhon Si Ayutthaya (or Ayutthaya, Thai: พระนครศรีอยุธยา, pronounced [pʰráʔ.náʔ.kʰɔ̄ːn.sǐː.ʔā.jút.tʰā.jāː]) തായ്‌ലന്റിലെ മദ്ധ്യഭാഗത്തുള്ള പ്രവിശ്യകളിലൊന്നാണ്. ചാങ്വത് എന്നു പ്രവിശ്യയെ തായ് ഭാഷയിൽ പറയും.  സമീപത്തുള്ള മറ്റു പ്രവിശ്യകൾ ഘടികാര ദിശയിൽ, ആങ് തോങ്, ലോപ് ബുരി, സരബുരി, പതും താനി, നോന്ദാബുരി, നഘോൺ പതോം, സുഫൻ ബുരി എന്നിവയാണ്.

വാക്കിന്റെ ഉത്ഭവം

[തിരുത്തുക]

അയുത്ഥയ എന്ന വാക്ക് രാമായണത്തിലെ സംസ്കൃത പദമായ അയോധ്യ എന്ന വാക്കിൽ നിന്നും ഉത്ഭവിച്ചതാണ്.  അയോധ്യ യോധ്യ എന്ന സംസ്കൃതപദത്തിന്റെ സ്ത്രീ ശബ്ദത്തിലുള്ള വാക്കാണ്. ഇത് യുദ്ധ് എന്ന ധാതുവിൽ നിന്നുമാണ് ഉത്ഭവിച്ചത്. യുദ്ധ് എന്നതിനർത്ഥം യുദ്ധം എന്നാണ്. (എതിർ) + യോദ്ധ്യ (വിജയിക്കുമാറ്) + ആ (സ്ത്രീ ചേർപ്പ്). അതുകൊണ്ട്, ഭാഷാപരമായി, ഈ പേരിന്റെ അർത്ഥം "ഒരു യുദ്ധം നടത്താനാകാത്തതും ജയിക്കാനാവാത്തതുമായ നഗരം" എന്നാണ്.

ഭൂമിശാസ്ത്രം

[തിരുത്തുക]

ഫ്രാ നഘോൺ സി അയുത്ഥയ Phra Nakhon Si Ayutthaya, 2,556 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതാണ്, ചാവോ ഫ്രായ നദിയുടെ പീഠഭൂമിയിലെ പരന്ന ഒരു വിസ്തൃതിയുള്ള പ്രദേശത്താണിതു വർത്തിക്കുന്നത്. ലോപ് ബുരി, പാ സക് എന്നീ നദികളുടെ സാന്നിദ്ധ്യം ഈ പ്രദേശത്തെ ഫലപുഷ്ടമാക്കുകയും അങ്ങനെ ഇവിടം പ്രധാന നെൽകൃഷി കേന്ദ്രമായിത്തീരുകയും ചെയ്തു.

ചരിത്രം

[തിരുത്തുക]
A description of the Siamese method for creating magic squares, in Simon de la Loubère's 1693 A new historical relation of the kingdom of Siam.

അയുത്ഥയ 1351ൽ യു തോങ് എന്ന രാജാവാണ് സ്ഥാപിച്ചത്1351[a] 1351 തൊട്ട് 417 വർഷത്തോളം ഈ നഗരം തായ്‌ലന്റിന്റെ തലസ്ഥാനമായിരുന്നു. 1767ൽ ബർമ്മീസ് സൈന്യം ഈ സ്ഥലം കീഴടക്കുംവരെയായിരുന്നു ഇത് തായ് തലസ്ഥാനമായിരുന്നത്. ഈ കാലഘട്ടം മിക്കപ്പോഴും അയുത്ഥയ കാലഘട്ടം എന്നറിയപ്പെടുന്നു. അയുത്ഥയ 5 വിവിധ രാജവംശത്തിൽപ്പെട്ട 33 രാജാക്കന്മാർ ഭരിച്ചു. ഈ രാജ്യം ഈ പ്രദേശത്തെ പ്രധാന വാണിജ്യകേന്ദ്രവും ഏഷ്യകാരും യൂറോപ്യന്മാരുമായ വിവിധ വണിക്കുകളുമായി വ്യാപാരത്തിനുള്ള പ്രധാന കേന്ദ്രവുമായിരുന്നു.  അയുത്ഥയ കാലഘട്ടത്തിലെ പ്രധാന ഭരണാധികാരികൾ ആയിരുന്നു, രാജാവായ നരേശ്വനും നാരായിയും.  നരേശ്വൻ ആണ് ബർമ്മീസ് സൈന്യത്തെ തോൽപ്പിച്ച് അയുത്ഥയ തിരിച്ചുപിടിച്ചത്.  നരായി ലൂയി പതിനാലാമന്റെ കാലത്ത് ഫ്രാൻസുമായി നയതന്ത്രബന്ധം സ്ഥാപിച്ചു.  അദ്ദേഹത്തിന്റെ ഭരണകാലം വാണിജ്യത്തിന്റെയും സംസ്കാരത്തിന്റെയും സുവർണ്ണഘട്ടമായി കണക്കാക്കിവരുന്നു. 

ഈ നഗരം ഒരു തന്ത്രപ്രധാന സ്ഥാനത്താണു നിലകൊള്ളുന്നത്. വർഷത്തിലെ അനേകം മാസങ്ങൾ ചുറ്റുമുള്ള നദികൾ നിമിത്തം നഗരം വെള്ളപ്പൊക്കഭീഷണിയിലായിരിക്കും. ആ സമയം ശത്രുവിന്റെ ആക്രമണം വളരെ പ്രയാസമാകും. അങ്ങനെ ശത്രുക്കൾ പിന്മാറാനായി നിർബന്ധിതരാകും. ഇതു കാരണമാണ് ബർമ്മീസ് സൈന്യത്തിനു അനേകം പ്രാവശ്യം ആക്രമണങ്ങളിൽനിന്നും പിന്മാറേണ്ടിവന്നത്.

1991 ഡിസംബർ മുതൽ അയുത്ഥയ ചരിത്രപാർക്കിന്റെ അവശിഷ്ടം യുനെസ്കോ ലോകപൈതൃകമായി അംഗീകരിച്ചിട്ടുണ്ട്. ബാങ് പാ ഇൻ സമ്മർ പാലസും ഇവിടെത്തന്നെയാണുള്ളത്.

ക്രങ് ഖാവൊ Krung Kao (กรุงเก่า), എന്നു മുമ്പ് വിളിച്ചിരുന്ന ഈ പ്രവിശ്യ ഫ്രാ നഖോൺ സി അയുത്ഥയ എന്നു പുനർനാമകരണം ചെതത് 1919ൽ ആണ്.[1]

പ്രതീകങ്ങൾ

[തിരുത്തുക]
Buddha head overgrown by fig tree, Wat Mahatat, Ayutthaya historical park

ഭരണവിഭാഗങ്ങൾ

[തിരുത്തുക]
Map
Map

കാലാവസ്ഥ

[തിരുത്തുക]

Ayutthaya, located in the central plains, is affected by three seasons:

  • Hot Season: March – May
  • Rainy season: June – October
  • Cool season: November - February

ഗതാഗതം

[തിരുത്തുക]

റെയിൽവേ

[തിരുത്തുക]
Ayutthaya Railway Station

Ayutthaya has main station is Ayutthaya Railway Station.

ബോട്ട്

[തിരുത്തുക]

Ayutthaya has many pier that can be boarded by river cruise from Bangkok pier.

വിനോദസഞ്ചാരം

[തിരുത്തുക]
Floating pavilion in Bang Pa-In Royal Palace in Bang Pa-In district
Chinese style Palace in Bang Pa-In Royal Palace

കുറിപ്പുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ประกาศกระทรวงมหาดไทย เรื่อง เปลี่ยนนามมณฑลกรุงเก่าและจังหวัดกรุงเก่า (PDF). Royal Gazette (in തായ്). 35 (0 ก): 24–27. March 23, 1919. Archived from the original (PDF) on 2008-04-09. Retrieved 2017-12-15.

ഇതും കാണൂ

[തിരുത്തുക]