വില്ല്യം ബാഫിൻ
വില്ല്യം ബാഫിൻ | |
---|---|
ജനനം | c. |
മരണം | 23 January 1622 |
ദേശീയത | English |
തൊഴിൽ | Navigator, explorer |
വില്ല്യം ബാഫിൻ (ജീവിതകാലം: c. 1584 – 23 ജനുവരി 1622) ഒരു ഇംഗ്ലീഷ് നാവികനും സമുദ്ര പര്യവേക്ഷകനുമായിരുന്നു. അറ്റ്ലാന്റിക് സമുദ്രം മുതൽ പസഫിക് സമുദ്രം വരെയുള്ള ഒരു വടക്കുപടിഞ്ഞാറൻ നാവിക പാത കണ്ടെത്താനുള്ള ശ്രമത്തിന്റെ പേരിലാണ് അദ്ദേഹം പ്രാഥമികമായി അറിയപ്പെടുന്നത്. ഈ സമയത്ത് ഇന്നത്തെ കാനഡയിലെ ബാഫിൻ ഉൾക്കടൽ കണ്ടെത്തിയ ആദ്യത്തെ യൂറോപ്യൻ വംശജനായിരുന്നു അദ്ദേഹം.
ജീവിതരേഖ
[തിരുത്തുക]വില്ല്യം ബാഫിന്റെ മുൻകാല ജീവിതത്തെക്കുറിച്ച് യാതൊന്നുംതന്നെ അറിയില്ല[1] (നിർണ്ണയിക്കപ്പെട്ട ജനന വർഷം 1584, പക്ഷേ അറിയപ്പെടുന്ന ആധികാരിക രേഖകളുടെ പിന്തുണയില്ലാതെ 19-ആം നൂറ്റാണ്ടിലെ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയിൽ നിന്നും ഉടലെടുത്തതാണിത്).[2] ലണ്ടനിലെ ഒരു പ്രദേശത്ത് എളിയ നിലയിൽ ജനിച്ച അദ്ദേഹം അനുക്രമമായി തന്റെ സ്ഥിരോത്സാഹത്തിലൂടെയും അനവരതമായ പ്രവർത്തനത്തിലൂടെയും സ്വയം വളർന്നുവെന്ന് അനുമാനിക്കാവുന്നതാണ്.[3][2]