സംവാദം:മതേതര സദാചാരം
ഇതൊന്നു മാറ്റിയെഴുതണം എന്നാണെന്റെ അഭിപ്രായം,ശൈലിവിജ്ഞാനകോശത്തിനിണങ്ങുന്നില്ല എന്നതു തന്നെ കാരണം
"ചില ഈശ്വരവിശ്വാസികൾ പറയും മതവിശ്വാസമില്ലാതെ സദാചാരമുണ്ടാവില്ല കാരണം ദൈവം അംഗീകരിച്ചതല്ലാതെ മറ്റൊന്നും നല്ല കാര്യങ്ങളല്ല എന്ന്. എന്നാൽ പ്ലേറ്റോ രണ്ടായിരത്തിലധികം വർഷങ്ങൾക്ക്മുൻപു ഇപ്രകാരത്തിലുള്ള വാദങ്ങളെ ഘണ്ഡിച്ചതിങ്ങനെയാണ് "ദൈവം ചില പ്രവർത്തികളെ അംഗീകരിച്ചത് അവ നല്ലതായത് കൊണ്ടാണ് എങ്കിൽ അവ നല്ലതായത് വെറും ദൈവത്തിന്റെ അംഗീകാരത്തിന്റെ ബലത്തിലല്ല, മറിച്ച് ആ പ്രവർത്തികൾ സ്വതവേ നല്ലവയായത് കൊണ്ടാണ്, അല്ലെങ്കിൽ നന്മ തിന്മ നിർണ്ണയങ്ങൾ പ്രത്യേക കാരണങ്ങളില്ലാതെയാണ്. ഉദാഹരണത്തിനു ദൈവം പീഡനം അംഗീകരിക്കയും, അയൽക്കാരെ സഹായിക്കുന്നതിനെ തിരസ്കരിക്കയും ചെയ്യുകയാണെങ്കിൽ, പീഡനം നന്മയും, അയൽക്കാരെ സഹായിക്കുന്നത് തിന്മയുമാകും. ചില ആധുനിക ദൈവ വിശ്വാസികൾ ഈ ആശയക്കുഴപ്പത്തിൽ നിന്നു രക്ഷപെടാൻ വേണ്ടി "ദൈവം നല്ലതാണ് അതിനാൽ ദൈവം നല്ലതല്ലാത്ത ഒന്നിനെയും അംഗീകരിക്കയില്ല" എന്ന നിലപാടെടുക്കാൻ ശ്രമിക്കുന്നതായി കാണാം. ഇത് വീണ്ടും അവരെ സ്വയനിർമ്മിതമായ ഒരു ആശയക്കുരുക്കിൽ കൊണ്ടെത്തിക്കുന്നു. ദൈവം നല്ലതാണെന്നുള്ള പ്രഖ്യാപനംകൊണ്ട് എന്താണവർ ഉദ്ദേശിക്കുന്നത് ? ദൈവം ദൈവത്തിനെ നല്ലതായി കരുതുന്നുവെന്നോ?" [2]— ഈ തിരുത്തൽ നടത്തിയത് Kjbinukj (സംവാദം • സംഭാവനകൾ)
- ബിനു ബായ്, ദയവുചെയ്ത് സംവാദങ്ങളിൽ ഒപ്പുവെക്കുക.--ഇർഷാദ്|irshad (സംവാദം) 07:25, 13 ഒക്ടോബർ 2013 (UTC)
- ഇതൊരു കൊട്ടേഷനാണ്. പീറ്റർ സിംഗർ എന്ന തത്വശാസ്ത്രജ്ഞന്റെ വാക്കുകൾ മലയാളത്തിലേയ്ക്ക് തർജ്ജിമ ചെയ്തതാണ് മേൽക്കൊടുത്തിരിക്കുന്ന ഭാഗം. തർജ്ജിമയിൽ എന്തെങ്കിലും അപാകതയുണ്ടെങ്കിൽ അറിയിക്കുക - സാഹിർ 03:52, 9 ജൂലൈ 2018 (UTC)