Jump to content

ഹന്തവാഡി രാജവംശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kingdom of Hongsarwatoi (Hanthawaddy) Pegu

ഫലകം:Lang-mnw-fonts (Mon)
ဟံသာဝတီ နေပြည်တော် (Burmese)
1287–1552
Hongsarwatoi (Hanthawaddy) Kingdom / Ramannya (Ramam)
Ramannya-hongsarwatoi kingdom c. 1450
Ramannya-hongsarwatoi kingdom c. 1450
പദവിKingdom
തലസ്ഥാനംMartaban (1287–1364)
Donwun (1364–1369)
Pegu (1369–1538, 1550–1552)
പൊതുവായ ഭാഷകൾMon
Old Burmese
മതം
Theravada Buddhism
ഗവൺമെൻ്റ്Monarchy
• 1287–1307
Wareru
• 1384–1421
Razadarit
• 1454–1471
Shin Sawbu
• 1471–1492
Dhammazedi
• 1492–1526
Binnya Ran II
ചരിത്ര യുഗംWarring states
• Overthrow of Pagan governor
c. January 1285
• Independence from Pagan
30 January 1287
• Vassal of Sukhothai
1287–1298, 1307–1317, 1330
1385–1424
• Golden Age
1426–1534
1534–1541
• 2nd Fall of Pegu
12 March 1552
മുൻപ്
ശേഷം
Pagan Kingdom
First Toungoo Empire

ഹന്തവാഡി രാജവംശം (Mon: ဍုၚ် ဟံသာဝတဳ, [hɔŋsawətɔe]; ബർമ്മീസ്: ဟံသာဝတီ နေပြည်တော်; ഹന്തവാഡി പെഗു എന്നും അല്ലെങ്കിൽ ലളിതമായി പെഗു എന്നും വിളിക്കപ്പെടുന്നു) 1287 മുതൽ 1539 വരെയും 1550 മുതൽ 1552 വരെയും ലോവർ ബർമ (മ്യാൻമർ) ഭരിച്ചിരുന്ന ഒരു രാഷ്ട്രമാണ്. 1287-ലെ[1]:205–206,209 പാഗൻ സാമ്രാജ്യത്തിന്റെ തകർച്ചയെത്തുടർന്ന് സുഖോതായ് രാജ്യത്തിൻറേയും മംഗോൾ യുവാൻ രാജവംശത്തിൻറേയും സാമന്തരാജ്യമായി വാരേരു രാജാവാണ് മോൻ ഭാഷ സംസാരിക്കുന്ന രാജ്യം രാമനാദേശമായി (Mon: ရးမည, ബർമ്മീസ്: ရာမည ဒေသ) സ്ഥാപിച്ചത്.[2] 1330-ൽ ഈ രാജ്യം സുഖോത്തായിയിൽ നിന്ന് ഔപചാരികമായി സ്വതന്ത്രമായെങ്കിലും ഐരാവഡി ഡെൽറ്റ, ബാഗോ, മൊട്ടാമ എന്നീ മൂന്ന് സുപ്രധാന പ്രാദേശിക ശക്തി കേന്ദ്രങ്ങളുടെ ഒരു അയഞ്ഞ ഫെഡറേഷനായി ഇത് തുടർന്നു. അവിടത്തെ രാജാക്കന്മാർക്ക് സാമന്തന്മാരുടെ മേൽ അധികാരം ഇല്ലായിരുന്നു. മൊട്ടാമ 1363 മുതൽ 1388 വരെ തുറന്ന കലാപത്തിലായിരുന്നു.

ചരിത്രം

[തിരുത്തുക]

റാസാദരിത് രാജാവിന്റെ (r. 1384-1421) കാലത്തെ ഊർജ്ജസ്വലമായ ഭരണം രാജ്യത്തിന്റെ നിലനിൽപ്പ് ദൃഢീകരിച്ചു. മ്യവുങ്മ്യ, ഡോൺവുൻ, മർതാബൻ എന്നീ മോൻ ഭാഷ സംസാരിക്കുന്ന മൂന്ന് പ്രദേശങ്ങളെ റാസാദരിത്ത് ഏകീകരിച്ചു. നാൽപ്പത് വർഷത്തെ യുദ്ധത്തിൽ (1385–1424) വടക്കൻ ബർമീസ് സംസാരിക്കുന്ന അവാ രാജ്യത്തെ വിജയകരമായി പ്രതിരോധിക്കുകയും 1413 മുതൽ 1421 വരെ പടിഞ്ഞാറൻ രാജ്യമായ റാഖൈനെ ഒരു സാമന്ത രാജ്യമാക്കുകയും ചെയ്തു. യുദ്ധം ഒരു സമനിലയിൽ അവസാനിച്ചു, പക്ഷേ അവാ രാജ്യം ഒടുവിൽ പഗാൻ സാമ്രാജ്യം പുനഃസ്ഥാപിക്കുകയെന്ന സ്വപ്നം ഉപേക്ഷിച്ചതിനാൽ ഇത് ഹന്തവാഡിയുടെ വിജയമായി വ്യാഖ്യാനിക്കപ്പെട്ടു. യുദ്ധത്തെ തുടർന്നുള്ള വർഷങ്ങളിൽ, പെഗു ഇടയ്‌ക്കിടെ അവയുടെ തെക്കൻ സാമന്ത സംസ്ഥാനങ്ങളായ പ്രോം, ടൗങ്കൂ എന്നിവയെ അവരുടെ കലാപങ്ങളിൽ സഹായിച്ചുവെങ്കിലും ഒരു പൂർണ്ണ തോതിലുള്ള യുദ്ധത്തിലേയ്ക്ക് വഴുതിവീഴുന്ന സാഹചര്യം അവർ ശ്രദ്ധാപൂർവ്വം ഒഴിവാക്കി.

യുദ്ധാനന്തരം, ഹന്തവാഡി അതിന്റെ സുവർണ്ണ കാലഘട്ടത്തിലേക്ക് പ്രവേശിച്ചപ്പോൾ എതിരാളിയായ അവാ രാജ്യം ക്രമേണ ക്ഷയിച്ചു. 1420 മുതൽ 1530 വരെയുള്ള കാലഘട്ടത്തിൽ, പാഗൻ കാലഘട്ടത്തിനുശേഷം നിലവിൽവന്ന രാജ്യങ്ങളിലെ ഏറ്റവും ശക്തവും സമ്പന്നവുമായ ഒരു രാജ്യമായിരുന്നു ഹന്തവാഡി. പ്രത്യേകിച്ച് ബിന്യ റാൻ I, ഷിൻ സൌബു, ധമ്മാസെദി, ബിന്യ റാൻ II തുടങ്ങിയ പ്രതിഭാധനരായ ഏതാനും രാജാക്കന്മാരുടെ ഒരു നിരയ്ക്ക് കീഴിൽ  രാജ്യം വിദേശ വാണിജ്യത്തിൽ നിന്ന് മികച്ച ലാഭം നേടിയതൊടൊപ്പം ഒരു സദീർഘമായ സുവർണ്ണകാലവും ആസ്വദിച്ചു. അതിലെ വ്യാപാരികൾ ഇന്ത്യൻ മഹാസമുദ്രത്തിനപ്പുറമുള്ള വ്യാപാരികളുമായി കച്ചവടം നടത്തി, രാജാവിന്റെ ഖജനാവിൽ സ്വർണ്ണം, വെള്ളി, പട്ട്, സുഗന്ധദ്രവ്യങ്ങൾ തുടങ്ങിയവ നിറച്ചു. തെരവാദ ബുദ്ധമതത്തിന്റെ പ്രസിദ്ധമായ കേന്ദ്രമായും അക്കാലത്ത് ഈ രാജ്യം മാറി. ശ്രീലങ്കയുമായി ശക്തമായ ബന്ധം സ്ഥാപിച്ച ഇത് പിന്നീട് രാജ്യത്തുടനീളം വ്യാപിച്ച പരിഷ്കാരങ്ങളെ സഹർഷം പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ശക്തമായ ഈ രാജ്യത്തിന്റെ അന്ത്യം പൊടുന്നവേയായിരുന്നു. 15-ആം നൂറ്റാണ്ടിന്റെ അവസാനം മുതൽ, മിംഗ്വി നിയോ രാജാവുമായി വിവാഹബന്ധത്തിൽ ഏർപ്പെടുന്നതിലൂടെ തൗങ്കൂ രാജവംശത്തിന്റെ പിന്തുണ നേടാൻ അവാ രാജ്യം ശ്രമിച്ചിരുന്നു, എന്നിരുന്നാലും 1534 മുതൽ, അപ്പർ ബർമ്മയിൽ നിന്നുള്ള ടൗങ്കൂ രാജവംശത്തിന്റെ നിരന്തരമായ മിന്നലാക്രമണങ്ങൾക്ക് അവാ രാജ്യം വിധേയനായി. തബിൻഷ്വെഹ്തി രാജാവിന്റെയും അദ്ദേഹത്തിന്റെ ഡെപ്യൂട്ടി ജനറൽ ബയിന്നൌങ്ങിന്റെയും നേതൃത്വത്തിൽ, വളരെ ചെറിയ തൗങ്കു രാജ്യം നടത്തിയ ആക്രമണങ്ങൾക്കെതിരെ രാജ്യത്തിന്റെ വലിയ വിഭവങ്ങളും മനുഷ്യശക്തിയും അണിനിരത്താൻ ഹന്തവാഡി രാജാവ് തകയുറ്റ്പിക്ക് കഴിഞ്ഞില്ല. 1538-9-ൽ ബാഗോയും ഐരാവഡി ഡെൽറ്റയും, 1541-ൽ മൊട്ടാമയും തൗങ്കൂ പിടിച്ചെടുത്തു. കീഴടങ്ങിയ പെഗു ഉദ്യോഗസ്ഥർക്ക് ബയിന്നാങ് മാപ്പ് നൽകുകയും ചെയ്തു, അവർ ഇത് അംഗീകരിച്ചിതിനേത്തുടർന്ന് അവരുടെ പഴയ സ്ഥാനങ്ങളിൽ നില നിർത്തുകയും ചെയ്തു.

1550-ൽ തൗങ്കൂ രാജാവ് തബിൻഷ്വെഹ്തി കൊല്ലപ്പെട്ടതിനുശേഷം ഹന്തവാഡി രാജ്യം ഹ്രസ്വമായി പുനരുജ്ജീവിപ്പിക്കപ്പെട്ടു എന്നാൽ "രാജ്യം" ബാഗോ നഗരത്തിന് പുറത്തേയ്ക്ക് അധികം വ്യാപിച്ചില്ല. 1552 മാർച്ചിൽ ബയിനൗങ് പെട്ടെന്നുണ്ടായി ഒരു കലാപത്തെ പരാജയപ്പെടുത്തി. പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ടൗങ്കൂ രാജാക്കന്മാർ ലോവർ ബർമ്മ മുഴുവൻ ഭരിച്ചിരുന്നെങ്കിലും, ലോവർ ബർമയിലെ മോൻ ജനത ഹന്തവാഡി രാജവംശത്തിൻറെ സുവർണ്ണകാലം സ്‌നേഹത്തോടെ സ്മരിച്ചിരുന്നു. 1740-ൽ, ദുർബലരായിത്തീർന്ന ടൗങ്കൂ രാജവംശത്തിനെതിരെ അത് ക്ഷണികമായി ഉയർത്തെഴുന്നേൽക്കുകയും ഹന്തവാഡി രാജ്യം പുനഃസ്ഥാപിക്കുകയും ചെയ്തു.

അവലംബം

[തിരുത്തുക]
  1. Coedès, George (1968). Walter F. Vella (ed.). The Indianized States of Southeast Asia. trans.Susan Brown Cowing. University of Hawaii Press. ISBN 978-0-8248-0368-1.
  2. Htin Aung 1967: 78–80
"https://ml.wikipedia.org/w/index.php?title=ഹന്തവാഡി_രാജവംശം&oldid=3824080" എന്ന താളിൽനിന്ന് ശേഖരിച്ചത്