നടനും നാടകകൃത്തുമായ ജോയ് മാത്യുവിന്റെ 'മധ്യധരണ്യാഴി', 'സങ്കടൽ', 'വീടുകൾ കത്തുന്നു' എന്നീ മൂന്നു നാടകങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ഇവയൊന്നും തന്നെ റിയലനടനും നാടകകൃത്തുമായ ജോയ് മാത്യുവിന്റെ 'മധ്യധരണ്യാഴി', 'സങ്കടൽ', 'വീടുകൾ കത്തുന്നു' എന്നീ മൂന്നു നാടകങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ഇവയൊന്നും തന്നെ റിയലിസ്റ്റിക് സങ്കേതത്തിൽ രചിക്കപ്പെട്ടവയല്ല. വേദിയിൽ ഒരു ഭ്രമാത്മക അന്തരീക്ഷം സൃഷ്ടിക്കാനാണ് നാടകകൃത്ത് ശ്രമിക്കുന്നത്.
ആദ്യനാടകമായ 'മധ്യധരണ്യാഴി'യിൽ, സർക്കാർ ഗുമസ്തനായ സുധാകരന് വീട്ടിൽ വരുന്ന വഴിക്ക് ഒരു നിധി കിട്ടുന്നു. പക്ഷെ, പൊതി തുറന്നു നോക്കുമ്പോൾ അയാൾ കാണുന്നത് ഒരു അറുത്തെടുത്ത ശിരസ്സാണ്. ഈ തലയെ ചുറ്റിപ്പറ്റി അയാളും ഭാര്യ സുനന്ദയും നെയ്യുന്ന ഭ്രമകല്പനകളിലൂടെയാണ് നാടകം പിന്നീടു നീങ്ങുന്നത്.
രണ്ടാമത്തെ നാടകം 'സങ്കടൽ' ഒരു വിചിത്രമായ കടലിന്റെ കഥ പറയുന്നു: അലകളില്ലാത്ത ഒരു കടൽ. അതിന്റെ തീരത്തുള്ള വിചിത്രമായ ഹോട്ടലിൽ താമസിച്ച് നാടകമെഴുതാൻ ശ്രമിക്കയാണ് ജയപ്രകാശ്. കൂട്ടിന് സഹധർമ്മിണി സുനിതയുമുണ്ട്. ഹോട്ടലിലെ റൂംബോയിക്കും, എങ്ങുനിന്നോ കടന്നു വന്ന അപരിചിതനുമൊക്കെ സങ്കടലിനെക്കുറിച്ച് വ്യത്യസ്തമായ ഐതിഹ്യങ്ങൾ പറയാനുണ്ട്. നാടകം അതിന്റെ സ്ഥോടനാത്മകമായ ക്ലൈമാക്സിലേക്കു നീങ്ങുമ്പോൾ, സങ്കടൽ അലയടിച്ചുയർന്നു വേദിയിലേക്കെത്തുന്നു.
'വീടുകൾ കത്തുന്നു' എന്ന അവസാനത്തെ നാടകം നാടക സങ്കല്പത്തിന്റെ തന്നെ ഒരു അപനിർമ്മിതിയാണ്. തന്റെ ഭാര്യയുമായി അവിഹിത ബന്ധത്തിലേർപ്പെടുന്നവനോടു പ്രതികാരം ചെയ്യാൻ, അവരെ മുറിയിൽ ബന്ധിച്ച് ജാരന്റെ ഭാര്യയെ വിളിച്ചുവരുത്തുകയാണ് മിസ്റ്റർ മധു ആദ്യ രംഗത്തിൽ: പക്ഷെ എല്ലാ പദ്ധതിയും താറുമാറാക്കിക്കൊണ്ട്, അടഞ്ഞ വാതിലിനപ്പുറത്ത് വെടിയേറ്റു മരിക്കുന്നു കമിതാക്കൾ. ഇതേ സംഭവം വാതിലിന്റെ മറുവശത്തു നിന്നു കാണിക്കയാണ് രണ്ടാം രംഗത്തിൽ: അതേ നടനും നടിയും തന്നെ മറ്റു രണ്ടു വേഷങ്ങളിലേക്കും പകർന്നാടുന്നു. പക്ഷെ ഇപ്പോഴവർ നടനും നടിയുമായും, നാടകം ജീവിതമായും മാറുന്നു.
പരമ്പര്യ നാടക സങ്കല്പങ്ങളെ ചോദ്യം ചെയ്യുന്ന ഈ സൃഷ്ടികൾ ശ്രദ്ധേയമാണ്; അരങ്ങത്തവതരിപ്പിക്കാൻ കൃതഹസ്തനായ ഒരു സംവിധായകന്റെ സാന്നിദ്ധ്യം ആവശ്യപ്പെടുന്നുമുണ്ട്. സറിയലിസ്റ്റിക് കല്പനകളും നാടകത്തിനുള്ളിലെ നാടകവും എപിക്, അബ്സേർഡിസ്റ്റ് സങ്കേതങ്ങളുമെല്ലാം നിർലോഭം ഉപയോഗിച്ചിട്ടുള്ള ഇവ, ശക്തമായ ഒരു ദൃശ്യാനുഭവം നൽകും എന്നതിൽ സംശയമില്ല. വായനയ്ക്കു തന്നെ ഏറെ ഹൃദ്യമാണവ....more
Decades in the history of one family is compressed around a Christmas dinner table. At one side of the stageOne of the best one-act plays I have read.
Decades in the history of one family is compressed around a Christmas dinner table. At one side of the stage, you have a portal marked "birth" and the other side, "death" - characters come in as babies, grow up, grow old, and go out to death - all the time partaking in a Christmas dinner which are a multitude of dinners merged into one.
The play uses the dramatic technique of compressing time and space to great effect; at the same time managing to exude a feeling of the timelessness of existence....more
This is one of the most terrific plays I have read. I first saw the movie version, which I enjoyed - but reading the play, I think the stage version wThis is one of the most terrific plays I have read. I first saw the movie version, which I enjoyed - but reading the play, I think the stage version would be infinitely better. I would love to see it performed one day.
A boy commits a bizarre act of random cruelty. The play is an exploration of the "why". As the psychoanalysis unfolds, we are not sure whether the patient is getting cured or the doctor is getting sick....more