അഫ്ഗാനിസ്താൻ രാജവംശം
ദൃശ്യരൂപം
അഫ്ഗാനിസ്താൻ രാജവംശം د افغانستان واکمنان پادشاهي افغانستان | |||||||
---|---|---|---|---|---|---|---|
1926-1929 1929 - 1973 | |||||||
തലസ്ഥാനം | കാബൂൾ | ||||||
പൊതുവായ ഭാഷകൾ | പഷ്തു and പേർഷ്യൻ | ||||||
മതം | ഇസ്ലാം | ||||||
ഗവൺമെൻ്റ് | ഭരണഘടനാനുസൃത രാജഭരണം | ||||||
ചരിത്രം | |||||||
• സ്ഥാപിതം | 1729 | ||||||
• ഇല്ലാതായത് | 1973 | ||||||
|
1929 മുതൽ 1973 വരെ അഫ്ഗാനിസ്താനിൽ നിലനിന്നിരുന്ന അവസാനത്തെ രാജവംശമാണ് അഫ്ഗാനിസ്താൻ രാജവംശം എന്ന പേരിൽ അറിയപ്പെടുന്നത്. അൽപകാലം മാത്രം അധികാരത്തിലിരുന്ന ഹബീബുള്ള കലകാനിയെ പരാജയപ്പെടുത്തി, മുൻ സൈന്യാധിപനും, പഷ്തൂൺ ബാരക്സായ് കുടൂംബാംഗവുമായിരുന്ന മുഹമ്മദ് നാദിർ ഷായാണ് ഈ വംശത്തിന് ആരംഭം കുറീച്ചത്. മുഹമ്മദ് നാദിർ ഷാക്കു ശേഷം അദ്ദേഹത്തിന്റെ പുത്രനായ സഹീർ ഷായായിരുന്നു ഈ വംശത്തിലെ രണ്ടാമത്തേയ്യും അവസാനത്തേയുമായ രാജാവ്. നാദിർ ഷായും സഹീർ ഷായും ബാരക്സായ് വംശജരായതിനാൽ, ഈ വംശത്തെ അഫ്ഗാനിസ്താൻ അമീറത്തിന്റെ ഭാഗമായും കണക്കാക്കുന്നവരുണ്ട്.
1973-ൽ സഹീർ ഷാ രാജാവിനെ അട്ടിമറിച്ച്, രാജകുടൂംബാംഗമായ മുഹമ്മദ് ദാവൂദ് ഖാൻ രാജഭരണത്തിന് അന്ത്യം വരുത്തുകയും അഫ്ഗാനിസ്താന്റെ ആദ്യപ്രസിഡണ്ടാകുകയും ചെയ്തു.