Jump to content

ജിദ്ദു കൃഷ്ണമൂർത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജിദ്ദു കൃഷ്ണമൂർത്തി
ജനനം(1895-05-12)മേയ് 12, 1895
മദനപ്പള്ളി, ഇന്ത്യ
മരണംഫെബ്രുവരി 17, 1986(1986-02-17) (പ്രായം 90)
ദേശീയതബ്രിട്ടീഷ് ഇന്ത്യൻ
തൊഴിൽഗ്രന്ഥകർത്താവ്
ജീവിതപങ്കാളി(കൾ)none
കുട്ടികൾnone
മാതാപിതാക്ക(ൾ)ജിദ്ദു നാരായണയ്യ (പിതാവ്)

പ്രശസ്തനായ ഒരു ദാർശനികനും പ്രഭാഷകനും എഴുത്തുകാരനുമായിരുന്നു ജിദ്ദു കൃഷ്ണമൂർത്തി (ജീവിതകാലം: മേയ് 12, 1895 – ഫെബ്രുവരി 17, 1986)

ജീവിതരേഖ

[തിരുത്തുക]

1895 മെയ് 12-ന് അന്നത്തെ മദ്രാസ് പ്രവിശ്യയുടെ (ഇപ്പോൾ ആന്ധ്രാപ്രദേശ് സംസ്ഥാനത്തിലെ ചിറ്റൂർ ജില്ലയുടെ) ഭാഗമായ മദനപ്പള്ളി എന്ന ചെറുപട്ടണത്തിലാണ് അദ്ദേഹം ജനിച്ചത്. തിയോസഫിക്കൽ സൊസൈറ്റിയുടെ പ്രസിഡൻറായിരുന്ന ഡോ.ആനി ബസൻറ്‌ ജിദ്ദുവിനെ പതിനൊന്നാം വയസ്സിൽ ദത്തെടുത്തു. ജിദ്ദു ഒരിക്കൽ വലിയൊരു ആദ്ധ്യാത്മീകാചാര്യനായി തീരുമെന്നു ബോധ്യപ്പെട്ട ആനി ബസൻറ്, വിദ്യാഭ്യാസത്തിനായി അദ്ദേഹത്തെ ഇംഗ്ലണ്ടിലേക്കയച്ചു.

ആനിബസൻറ് ജിദ്ദുവിനെ “ഓർഡർ ഓഫ് സ്റ്റാർ ഇൻ ഈസ്റ്റി”ന്റ്റെ അദ്ധ്യക്ഷനായി നിയമിച്ചു. 1929-ല് അദ്ദേഹം സൊസൈറ്റിയിൽനിന്നു പിരിഞ്ഞ്‌ സ്വന്തമായ മാർഗ്ഗം സ്വീകരിച്ചു. അദ്ദേഹത്തിൻറെ ചിന്തകളും പ്രഭാഷണങ്ങളും സമാഹരിച്ച്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. “എഡ്യുക്കേഷൻ ആൻറ് ദ സിഗ്നിഫിക്കൻസ്‌ ഓഫ് ലൈഫ്”(Education and the significance of life) “ദ ഫസ്റ്റ് ആൻറ് ലാസ്റ്റ് ഫ്രീഡം”(The first and last freedom) “ദ ലഗസി ഓഫ് ചേഞ്ച്”(The legacy of change)അറിഞ്ഞതിൽനിന്നുളള മോചനം(Freedom from the known) എന്നിവയാണ് അദ്ദേഹത്തിൻറെ പ്രമുഖ ഗ്രന്ഥങ്ങൾ.

തൊണ്ണൂറാം വയസ്സുവരെ ജിദ്ദു ലോകം മുഴുവൻ സഞ്ചരിച്ച്‌ പ്രഭാഷണങ്ങൾ നടത്തുകയും ചർച്ചകളിൽ സംബന്ധിക്കുകയും ചെയ്തു. ജനങ്ങളെ മനശാസ്ത്രപരമായി മോചിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻറെ ലക്ഷ്യം. ജനങ്ങൾക്ക്‌ സമാധാനപരമായ ജീവിതം കണ്ടെത്തുന്നതിനുവേണ്ടി അദ്ദേഹം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്കൂളുകൾ സ്ഥാപിച്ചു.

"https://ml.wikipedia.org/w/index.php?title=ജിദ്ദു_കൃഷ്ണമൂർത്തി&oldid=3923244" എന്ന താളിൽനിന്ന് ശേഖരിച്ചത്