Jump to content

ബംഗ്ലാദേശിലെ സ്ത്രീകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബംഗ്ലാദേശിലെ സ്ത്രീകൾ
Begum Rokeya, was a prolific writer and a social worker in undivided Bengal . She is most famous for her efforts on behalf of gender equality and other social issues.
Gender Inequality Index
Value0.518 (2012)
Rank107th [1]
Maternal mortality (per 100,000)240 (2010)
Women in parliament19.7% (2012)
Females over 25 with secondary education30.8% (2010)
Women in labour force57.2% (2011)
Global Gender Gap Index[2]
Value0.6848 (2013)
Rank75th out of 144

വർഷങ്ങളായുള്ള ശക്തമായ സമരത്തിന്റെ ഫലമായാണ് ബംഗ്ലാദേശിലെ സ്ത്രീകൾക്ക് തങ്ങളുടെ ഇന്നത്തെ കുറച്ചെങ്കിലും മാന്യമായ സ്ഥാനത്തെത്തുവാൻ കഴിഞ്ഞത്. 1971ൽ ബംഗ്ലാദേശ് സ്വതന്ത്രയായത് അവിടത്തെ സ്ത്രീകൾക്ക് വലിയ നേട്ടമുണ്ടാക്കി. ബംഗ്ലാദേശ് നിലവില്വന്ന കഴിഞ്ഞ നാലു പതിറ്റാണ്ടുകളിൽ അവിടത്തെ സ്ത്രീകൾ രാഷ്ട്രീയമായി ശാക്തീകരിക്കപ്പെട്ടു. സ്ത്രീകൾക്ക് കൂടുതൽ നല്ല തൊഴിൽ നേടാനായി. അവർക്ക് കൂടുതൽ നല്ല വിദ്യാഭ്യാസ അവസരങ്ങളുണ്ടാവുകയും അവരുടെ അവകാശസംരക്ഷണത്തിനു പുതിയ ശക്തമായ നിയമങ്ങൾ രൂപീകരിക്കുകയും ചെയ്തു. 2013 പ്രകാരം, ബംഗ്ലാദേശിലെ പ്രാധാനമന്ത്രി, പാർലമെന്റ് സ്പീക്കർ, പ്രതിപക്ഷനേതാവ്, വിദേശകാര്യമന്ത്രി എന്നിവർ വനിതകളാണ്. മറ്റേതൊരു രാഷ്ട്രത്തിനും നേടാനാവാത്ത നേട്ടമാണ് ഈ രാജ്യത്ത് സ്ത്രീകൾക്ക് ഇക്കാര്യങ്ങളിൽ ഉണ്ടായത്.

ചരിത്രം

[തിരുത്തുക]

വിദ്യാഭ്യാസവും സാമ്പത്തികവികാസവും

[തിരുത്തുക]

വിദ്യാഭ്യാസം

[തിരുത്തുക]
Azimpur Girls' School in Bangladesh

ബംഗ്ലാദേശിൽ, പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ സാക്ഷരതാനിരക്ക് വളരെക്കുറവാണ്. 2012ലെ കണക്കനുസരിച്ച് അവിടെ പുരുഷന്മാർ (62.5%) സക്ഷരരെങ്കിൽ സ്ത്രീകളുടെ സാക്ഷരതാനിരക്ക് (55.1%) മാത്രമാണ്. 15 വയസ്സും അതിനു മുകളിലുമുള്ള സ്ത്രീകളുടെ കണക്കാണിത്. [3]

കഴിഞ്ഞ പതിറ്റാണ്ടുകളിൽ ബംഗ്ലാദേശിലെ സ്ത്രീകളുടെ സാക്ഷരതാനിരക്ക് ഉയർന്നുവരുന്നതായിക്കാണുന്നുണ്ട്. അവിടത്തെ വിദ്യാഭ്യാസനയം വളരെയധികം മാറ്റങ്ങൾക്കുവഴിവച്ചിട്ടുണ്ട്. ഈ മാറ്റം, പെൺകുട്ടികൾക്ക് സ്കൂളുകൾ അവരുടെ താമസസ്ഥലത്തിനടുത്തുലഭിക്കാൻ ഇടയാക്കിയിട്ടുണ്ട്. 1990കളിൽ സ്കൂളുകളിലെ പെൺകുട്ടികളുടെ എന്രോൾമെന്റ് കൂടിയിട്ടുണ്ട്. പ്രാധമികവിദ്യാലയങ്ങളിലും ഉയർന്ന പ്രാധമികവിദ്യാലയങ്ങളിലും ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അനുപാതം ഏതാണ്ട് തുല്യമായി നിലനിൽക്കുന്നുണ്ട്. എന്നാൽ അതിനുമുകളിൽ സെക്കന്ററി തലത്തിൽ പെൺകുട്ടികളുറ്റെ എണ്ണം കാര്യമായി കുറയുന്നു. അവർ സ്കൂൾ പഠനം ഉപേക്ഷിക്കുന്നതായികാണുന്നു. [4]

തൊഴിൽശക്തിയിലുള്ള പങ്കാളിത്തം

[തിരുത്തുക]

സ്ത്രീകൽ ബംഗ്ലാദേശിൽ മിക്ക ജോലികളിലും ഏർപ്പെട്ടുവരുന്നുണ്ട്. ഗൃഹജോലികൾ തൊട്ട് പുറത്ത് കൂളി ലഭിക്കുന്ന ജോലികൾ വരെ ചെയ്തുവരുന്നു. പക്ഷെ അവരുടെ സേവനത്തെ വിലമതിക്കുന്നത് പുരുഷന്മാരിലും കുറവായിക്കാണുന്നു.[5]

സ്വത്തും സ്വത്തവകാശവും

[തിരുത്തുക]

പാരമ്പര്യസ്വത്ത് ബംഗ്ലാദേശി സ്ത്രികൾക്കു തുലോം കുറവാണ്. വിവേചനപരമായ നിയമവ്യവസ്ഥയും പുരുഷകേന്ദ്രീക്ർത സാമൂഹ്യനിയമങ്ങളും സ്വത്തുസമ്പാദനത്തിനു സ്ത്രീകൽക്കു പ്രയാസമുണ്ടാക്കുന്നു. ഷറിയ നിയമം പ്രാദേശികമായി വ്യാഖ്യാനിക്കുന്നതിന്റെ ഫലമായുള്ള പരിമിതമായ സ്വത്തുസമ്പാദനം മാത്രമേ അവർക്കാവുന്നുള്ളു. [6] Most women inherit according to the local interpretations of Sharia Law.[6]

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ

[തിരുത്തുക]

ബലാത്കാരം

[തിരുത്തുക]

ചിറ്റഗോങ് മലനിരകളിൽ വസിക്കുന്ന ബുദ്ധമതക്കാരും ഹിന്ദുക്കളുമായ ചക്മ അല്ലെങ്കിൽ ജുമ്മ ഗോത്രത്തിൽപ്പെട്ട സ്ത്രീകളെ ബംഗാളി കയ്യേറ്റകാരും സൈന്യവും മാനഭംഗപ്പെടുത്തിവരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. അവരുടെ ആരാധനാലയങ്ങളും നശിപ്പിക്കുന്നതായി പറയപ്പെടുന്നു. [7]

ബാലവിവാഹം

[തിരുത്തുക]

ലോകത്തിൽത്തന്നെ ഏറ്റവും കൂടുതൽ ബാലവിവാഹം നടക്കുന്ന സ്ഥലങ്ഗലിലൊന്നാണ് ബംഗ്ലാദേശ്.[8] സ്ത്രിധനം കുറ്റകരമായിട്റ്റുകൂടി ഇത്തരം വിവാഹങ്ങൾക്കു തണലാകുന്നു. [9]ബംഗ്ലാദേശ് പെൺ-കുട്ടികളിൽ 29% പേർ 15 വയസ്സിനുമുമ്പ് വിവാഹിതരാകുന്നു. 65% പെൺകുട്ടികളും 18 വയസ്സിനുമുമ്പാണ് വിവാഹിതരാകുന്നത് എന്നു കണക്കുകൾ പറയുന്നു. [10]സർക്കാരിന്റെ ഇറ്റപെടൽ വിരുദ്ധഫലമാണുണ്ടാക്കിയിരിക്കുന്നത്. 2041ൽ ബംഗ്ലാദേശിൽനിന്നും ബാലവിവാഹം പൂർണ്ണമായും ഇല്ലാതാക്കാൻ ശപഥം =ചെയ്ത സർക്കാർതന്നെ, 2015ൽ വിവാഹപ്രായം 18 വയസ്സിൽനിന്നും 16 വയസ്സാക്കിമാറ്റാനാണ് ശ്രമിച്ചത്.[10] രക്ഷാകർത്താവിന്റെ അനുവാദം ഉണ്ടെങ്കിൽ 16 വയസ്സിൽത്തന്നെ വിവാഹം അനുവദിക്കാം എന്ന നിയമവും ഇതേ സർക്കാർ തന്നെകൊണ്ടുവരികയും ചെയ്തു. [11]

ഗാർഹികപീഡനം

[തിരുത്തുക]

സ്ത്രീധനം

[തിരുത്തുക]

ലൈംഗികപീഡനവും പൂവാലശല്യവും

[തിരുത്തുക]

മറ്റു കാര്യങ്ങൾ

[തിരുത്തുക]

ആരോഗ്യം

[തിരുത്തുക]

കുടുംബാസൂത്രണം

[തിരുത്തുക]

ചിത്രമൂല

[തിരുത്തുക]

അറിയപ്പെടുന്ന ബംഗ്ലാദേശി സ്ത്രീകൾ

[തിരുത്തുക]
ഇതും കാണുക:

അവലംബം

[തിരുത്തുക]
  1. "Human Development Report 2014" (PDF). The United Nations. Retrieved 24 July 2014.
  2. "The Global Gender Gap Report 2013" (PDF). World Economic Forum. pp. 12–13.
  3. "The World Factbook". www.cia.gov. Archived from the original on 2016-11-24. Retrieved 2016-08-02.
  4. "UNICEF Bangladesh - Girls' Education - Girls' Education Strategy for Bangladesh". www.unicef.org. Archived from the original on 2016-08-20. Retrieved 2016-08-02.
  5. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-03-04. Retrieved 2017-03-06.
  6. 6.0 6.1 http://www.ohchr.org/Documents/HRBodies/CEDAW/RuralWomen/CDABangladesh.pdf
  7. McEvoy, Mark (3 April 2014). "Chittagong Hill Tracts of Bangladesh – rapists act with impunity". Survival International - The movement for tribal peoples.
  8. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2021-01-13. Retrieved 2017-03-06.
  9. Early marriage, UNICEF, archived from the original on 2017-01-22, retrieved 27 August 2015
  10. 10.0 10.1 Bangladesh: Girls Damaged by Child Marriage: Stop Plan to Lower Marriage Age to 16, Human Rights Watch, 9 June 2015, retrieved 27 August 2015
  11. Mansura Hossain (Mar 7, 2015), Age of marriage 18, but 16 with parental consent, Prothom Alo, archived from the original on 2017-12-24, retrieved 27 August 2015
  12. Bangladesh: Child Labor in Export Industry: Garment (Report). Bureau of International Labor Affairs. Archived from the original on 2004-02-19. Retrieved 2017-03-06.
  13. AAFLI Bangladesh Report at 9 (Report). Asian-American Free Labor Institute (AAFLI). 1994.
  14. "Reproductive Health and Rights is Fundamental for Sound Economic Development and Poverty Alleviation Archived 2012-03-24 at the Wayback Machine.," United Nations Population Fund. Retrieved June 9, 2009.

ഈ ലേഖനം യുണൈറ്റഡ് സ്റ്റേറ്റ്സ് സർക്കാർ പബ്ലിക്ക് ഡൊമെയ്ൻ പ്രസിദ്ധീകരണങ്ങളായ ലൈബ്രറി ഓഫ് കോൺഗ്രസ് കണ്ട്രി സ്റ്റഡീസ്-ൽ നിന്നുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്നു.

"https://ml.wikipedia.org/w/index.php?title=ബംഗ്ലാദേശിലെ_സ്ത്രീകൾ&oldid=3798703" എന്ന താളിൽനിന്ന് ശേഖരിച്ചത്