വലെൻസിയ താഇഫ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പതിനൊന്ന്-പന്ത്രണ്ട് നൂറ്റാണ്ടുകളിലായി വലെൻസിയയിൽ നിലനിന്ന അന്തലൂസ് താഇഫ ഭരണകൂടമായിരുന്നു വലെൻസിയ താഇഫ (താഇഫത് ബലൻസിയ അറബി: طائفة بلنسية )
ഈ ഭരണകൂടത്തിന്റെ ആദ്യ ഘട്ടം 1010 മുതൽ 1065 വരെയും രണ്ടാം ഘട്ടം 1075 മുതൽ 1099 വരെയും മൂന്നാമത്തെയും അവസാനത്തെയും ഘട്ടം 1229 മുതൽ 1238 വരെയും ആയിരുന്നു.
ഭരണകൂടങ്ങൾ
[തിരുത്തുക]സഖ്‌ലാബി ഭരണം
[തിരുത്തുക]അന്തലൂസിലെ അടിമകളായിരുന്ന മുബാറക്, മുസഫ്ഫർ എന്നിവർ വലെൻസിയയിലെ പ്രതിനിധികളായി ഭരിച്ചുതുടങ്ങി. തുടർന്ന് നടന്ന സൈനിക അട്ടിമറിയിലൂടെ ഇവർ സംയുക്ത ഭരണാധികാരം കയ്യാളി. ഇതോടെ വലെൻസിയ ഒരു സ്വതന്ത്ര താഇഫ ആയി മാറി. 1010 മുതൽ 1017 വരെ ഇവർ ഭരണം നടത്തി. ഭരണവിരുദ്ധ സമരങ്ങൾക്കിടയിലായി രണ്ടുപേരും മരണപ്പെട്ടതോടെ ലബീബ് അൽ ഫത അൽ സഖ്‌ലാബി, മുജാഹിദ് അൽ അമീരി എന്നിവർ സംയുക്ത ഭരണം ഏറ്റെടുത്തു. 1017 മുതൽ 1021 വരെ ഇവരുടെ ഭരണം നീണ്ടുനിന്നു.
ബനൂ അമീർ ഭരണം
[തിരുത്തുക]അന്തലൂസിലെ ഭരണാധികാരിയായിരുന്ന അൽ മൻസൂറിന്റെ സഹായികളായിരുന്ന ബനൂ അമീർ (അമീറിഡ്) കുടുംബം ആദ്യ ഘട്ടത്തിൽ 1021 മുതൽ 1065 വരെ വലെൻസിയ ഭരിച്ചു. 10 വർഷത്തെ ഇടവേളക്ക് ശേഷം 1075 മുതൽ 1085 വരെയും ഇവരുടെ ഭരണം തുടർന്നു.