സാഡിൽ പീക്ക് ദേശീയോദ്യാനം
ദൃശ്യരൂപം
ആൻഡമാൻ നിക്കോബാർ കേന്ദ്രഭരണ പ്രദേശത്തിലെ ഒരു ദേശീയോദ്യനമാണ് സാഡിൽ പീക്ക് ദേശീയോദ്യാനം. 1987-ലാണ് ഇത് രൂപീകൃതമായത്.
ഭൂപ്രകൃതി
[തിരുത്തുക]33 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഇവിടെയുള്ളത്. കണ്ടൽ മരങ്ങൾ ഇവിടെ ധാരാളമായി വളരുന്നു.
ജന്തുജാലങ്ങൾ
[തിരുത്തുക]ആൻഡമാൻ കാട്ടുപന്നി, ഉപ്പുജല മുതല തുടങ്ങി മൗണ്ട് ഹാരിയറ്റ് ദേശീയോദ്യാനത്തിലുള്ള ജീവികൾ ഇവിടെയുമുണ്ട്. കൂടാതെ ആൻഡമാൻ ഹിൽമൈന, ആൻഡമാൻ ഇമ്പീരിയൽ പ്രാവ് എന്നീ പക്ഷികളെയും ഇവിടെ കാണാം.