സുന്ദർബൻ ദേശീയോദ്യാനം
ദൃശ്യരൂപം
സുന്ദർബൻ ദേശീയോദ്യാനം | |
---|---|
সুন্দরবন জাতীয় উদ্যান | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | South 24 Parganas, West Bengal, India |
Nearest city | Kolkata |
Area | 1,330.12 കി.m2 (328,680 ഏക്കർ) |
Established | 1984 |
Governing body | Government of India, |
Type | Natural |
Criteria | ix, x |
Designated | 1987 (11th session) |
Reference no. | 452 |
State Party | India |
Region | Asia-Pacific |
പശ്ചിമ ബംഗാൾ സംസ്ഥാനത്തിലെ ദേശീയോദ്യാനങ്ങളിലൊന്നാണ് സുന്ദർബൻ ദേശീയോദ്യാനം. 1984-ലാണ് ഈ ഉദ്യാനം രൂപീകൃതമായത്. ലോകത്തിലെ ഏറ്റവും വലിയ കണ്ടൽവനമായ സുന്ദർബൻ ഡെൽറ്റയുടെ ഭാഗമാണ് ഈ ദേശീയോദ്യാനം. ഇവിടെ ധാരാളമായി കാണപ്പെടുന്ന "സുന്ദരി" എന്ന കണ്ടൽ വൃക്ഷത്തിന്റെ പേരിൽ നിന്നാണ് ഉദ്യാനത്തിന് സുന്ദർബൻ ദേശീയോദ്യാനം എന്ന പേര് ലഭിച്ചത്. ഈ ഉദ്യാനത്തെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭൂപ്രകൃതി
[തിരുത്തുക]1330 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തീർണ്ണം. സമുദ്രനിരപ്പിൽ നിന്ന് ശരാശരി 7.5 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. ധാരാളം കണ്ടൽ വനങ്ങൾ ഇവിടെയുണ്ട്.
ജന്തുജാലങ്ങൾ
[തിരുത്തുക]ബംഗാൾ കടുവകളുടെ പ്രധാന ആവാസകേന്ദ്രമായ ഇവിടം ഒരു കടുവാ സംരക്ഷണ കേന്ദ്രം കൂടെയാണ്. പുള്ളിമാൻ, റീസസ് കുരങ്ങ്, മോണിറ്റർ പല്ലി, കാട്ടുപോത്ത് തുടങ്ങിയ മൃഗങ്ങളെ ഇവിടെ ധാരാളമാആയി കാണാം.
ചിത്രശാല
[തിരുത്തുക]-
കടുവ
-
കടുവ
-
മാൻ
-
മാൻ
-
ഡോൾഫിൻ
-
മൂങ്ങ
-
കഴുകൻ