നോറ വാലി ദേശീയോദ്യാനം
ദൃശ്യരൂപം
(Neora Valley National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമ ബംഗാൾ സംസ്ഥാനത്തിലെ ഡാർജിലിങ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് നോറ വാലി ദേശീയോദ്യാനം (ബംഗാളി: নেওরা ভ্যালি জাতীয় উদ্যান Neora Bhêli Jatio Uddan, നേപ്പാളി: नेउरा भेल्ली राष्ट्रीय उद्यान). 1986-ലാണ് ഈ ഉദ്യാനം രൂപീകൃതമായത്.
ഭൂപ്രകൃതി
[തിരുത്തുക]88 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. മുളങ്കാടുകളും ഇലപൊഴിയും വനങ്ങളും ചേർന്നതാണ് ഇവിടുത്തെ പ്രകൃതി. സാൽ വൃക്ഷങ്ങളെ ഇവിടെ ധാരാളമായി കാണാം.
ജന്തുജാലങ്ങൾ
[തിരുത്തുക]ഹിമാലയൻ ഫീൽഡ് മൗസ്,ഹിമാലയൻ താർ, അസാമീസ് മക്കാക്ക്, ഹിമാലയൻ വീസെൽ, ചുവന്ന കുറുക്കൻ തുടങ്ങിയ ജന്തുക്കൾ ഇവിടെ അധിവസിക്കുന്നു.