Jump to content

ഒള്ളതുമതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒള്ളതുമതി
സംവിധാനംകെ.എസ്. സേതുമാധവൻ
നിർമ്മാണംഎം.പി. ചന്ദ്രശേഖര പിള്ള
രചനചന്ദ്രൻ
തിരക്കഥജഗതി എൻ.കെ. ആചാരി
അഭിനേതാക്കൾസത്യൻ
പ്രേം നസീർ
മധു
ഷീല
മീന
ടി.ആർ. ഓമന
സംഗീതംഎൽ.പി.ആർ. വർമ്മ
ഗാനരചനവയലാർ
ചിത്രസംയോജനംതങ്കരാജ്
സ്റ്റുഡിയോന്യുട്ടൺ, സത്യാ
വിതരണംജമിനി പിക്ചേഴ്സ്
റിലീസിങ് തീയതി22/12/1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

മാതാജി പിക്ചേഴ്സിനുവേണ്ടി എം.വി. ചന്ദ്രശേഖരൻ മലയാളത്തിൽ നിർമിച്ച മുഴുനീളഹസ്യചിത്രമാണ് ഒള്ളതുമതി. ജമിനി പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1967 ഡിസംബർ 22-ന് പ്രദർശനം ആരംഭിച്ചു.[1]

അറുപതുകളിലും എഴുപതുകളിലും കേരളത്തിൽ മുഴുവൻ പ്രചരിക്കപ്പെട്ട ആനന്ദജീവിതം കുടുംബാസൂത്രണത്തിലൂടെ എന്ന ആശയത്തിന് ഊന്നൽ നൽകി നിർമ്മിച്ച ചിത്രമാണിത്. കുടുംബാസൂത്ര പ്രചാരണ ചിത്രം എന്ന നിലയ്ക്ക് ഈ ചിത്രത്തെ സർക്കാർ വിനോദനികുതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.[2]

കഥാസാരം

[തിരുത്തുക]

പത്തു മക്കളുള്ള ശിപായി കുട്ടൻ നായരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. അദ്ദേഹം ഓട്ടൻ തുള്ളൽ കലാകാരനാണ്. സന്താനഗോപാലം ഓട്ടൻതുള്ളൽ അവതരിപ്പിച്ചുകൊണ്ടാണ് സിനിമ തുടങ്ങുന്നത്. പ്രചരണങ്ങളൊക്കെ നർമ്മത്തിൽ ചാലിച്ച അവതരിപ്പിച്ചിരിക്കുന്നതിനാൽ കാണുന്നവർക്ക് വിരസത അനുഭവിക്കുകയില്ല.

ദമയന്തി-പപ്പൻ ദമ്പതികളുടെ ഏഴ് പെണ്മക്കളിലൂടെ കുട്ടികൾ അധികം ഉണ്ടായാൽ ഉണ്ടാകുന്ന കഷ്ടപ്പാടുകളെ വരച്ചു കാട്ടുമ്പോൾ, മൂന്നു കുട്ടികൾ മാത്രമുള്ള തര്യൻ മാസ്റ്റർ-ഏലിയാമ്മ ദമ്പതികളുടെ സംതൃപ്തമായ ജീവിതവും സമാന്തരമായി പറഞ്ഞു പോകുന്നു. അതിലൂടെ പ്രേക്ഷകന് ഒരു താരതമ്യത്തിനുള്ള അവസരം ലഭിക്കുന്നു.

പ്രമേഹം ബാധിച്ചു മെലിഞ്ഞ മമ്മുക്ക പഴയകാല ഗുസ്തിവൈഭവത്തിന്റെ ഓർമ്മകൾ അയവിറക്കി ഊറ്റംകൊള്ളുന്നു, പെൺകോന്തനായ പഴയ ബ്ലോക്ക് ഓഫീസറുടെ സ്ഥലംമാറ്റം, കാര്യപ്രാപ്തിക്ക് പേരുകേട്ട പുതിയ ഓഫീസറുടെ വരവ്, ആനന്ദൻ-ശകുന്തള ഓഫീസ് പ്രണയം, കുട്ടൻ നായരുടെ വന്ധ്യംകരണം, ദമയന്തി ലൂപ്പ് നിക്ഷേപിച്ച് പപ്പന്റെ പരിഭ്രമം അവസാനിപ്പിക്കുന്നത്, തങ്കമ്മയുടെ കുടുംബാസൂത്രണ പ്രചാരവേല തുടങ്ങിയ സംഭവങ്ങളിലൂടെയാണ് ഇനി കൂടുതൽ കുട്ടികൾ വേണ്ട ഒള്ളതുമതി എന്ന ആശയം പറഞ്ഞു വെക്കുന്നത്.[2]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറപ്രവർത്തകർ

[തിരുത്തുക]
  • നിർമ്മാണം ‌- എം.പി. ചന്ദ്രശേഖര പിള്ള
  • സംവിധാനം - കെ.എസ്. സേതുമാധവൻ
  • സംഗീതം - എൽ.പി.ആർ. വർമ്മ
  • ഗാനരചന - വയലാർ, കുമാരനാശാൻ, പി. ഭാസ്കരൻ, തിക്കുറിശ്ശി, രമചന്ദ്രൻ, എസ്.കെ. നായർ
  • പശ്ചാത്തലസംഗീതം - എം.ബി. ശ്രീനിവാസൻ
  • കഥ - ചന്ദ്രൻ
  • തിരക്കഥ, സംഭാഷണം - ജഗതി എൻ.കെ. അചാരി
  • ചിത്രസംയോജനം - തങ്കരാജ്
  • കലാസംവിധാനം - ആർ.ബി.എസ്. മണി
  • ഛായാഗ്രഹണം - മെല്ലി‌ ഇറനി
  • നൃത്തസംവിധാനം - ഇ. മാധവൻ
  • വേഷവിധാനം - ആർ. ശങ്കർ റാവു
  • വസ്ത്രാലംകാരം - ആർ. നടരാജൻ
  • ശബ്ദലേഖനം - രേവതി കണ്ണൻ, എം.വി. കരുണാകരൻ
  • നിശ്ചലഛാഗ്രണം - രങ്കൻ.[1]

ഗാനങ്ങൾ

[തിരുത്തുക]
ക്ര.നം. രചയിതാവ് ഗാനം ആലാപനം
1 വയലാർ അജ്ഞാതസഖീ കെ.ജെ. യേശുദാസ്
2 കുമാരനാശാൻ ഈ വല്ലിയിൽ നിന്നു ചെമ്മേ എ.പി. കോമള, രേണുക
3 കണിയാപുരം രാമചന്ദ്രൻ മാരൻ വരുന്നെന്നു പി. ലീല, ബി. വസന്ത
4 പി. ഭാസ്കരൻ ഞാനൊരു കാഷ്മീരി സുന്ദരി എ.പി. കോമള, ബി. വസന്ത, രേണുക
5 എസ്.കെ. നായർ സന്താപമിന്നു നാട്ടാർക്ക് കമുകറ പുരുഷോത്തമൻ
6 തിക്കുറിശ്ശി സുകുമാരൻ നായർ ശങ്കുപിള്ള കണ്ണിറുക്കുമ്പോൾ ശരത് ചന്ദ്രൻ
7 എസ്.കെ. നായർ ഉണ്ണി വിരിഞ്ഞിട്ടും കമുകറ പുരുഷോത്തമൻ.[1]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഒള്ളതുമതി&oldid=3938423" എന്ന താളിൽനിന്ന് ശേഖരിച്ചത്